Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി.ഐ.പി സുരക്ഷക്ക് ഡെപ്യൂട്ടി കമീഷണർ; തസ്തിക സൃഷ്ടിച്ച് സർക്കാർ ഉത്തരവിറക്കി

text_fields
bookmark_border
വി.ഐ.പി സുരക്ഷക്ക് ഡെപ്യൂട്ടി കമീഷണർ; തസ്തിക സൃഷ്ടിച്ച് സർക്കാർ ഉത്തരവിറക്കി
cancel

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ വി.ഐ.പി സുരക്ഷക്ക് ഡെപ്യൂട്ടി കമീഷണറുടെ പ്രത്യേക തസ്തിക സൃഷ്ടിച്ച് സർക്കാർ ഉത്തരവിറക്കി. ആംഡ് പൊലീസ് ബറ്റാലിയൻ കമാൻഡന്‍റ് ജി. ജയ്ദേവിനെയാണ് സുരക്ഷക്കു നിയോഗിച്ചത്. പൊലീസ് ആസ്ഥാനത്തെ അസി. ഇൻസ്പെക്ടർ ജനറൽ തസ്തികക്ക് തുല്യമായ എക്സ്കേഡർ തസ്തിക സൃഷ്ടിച്ചാണ് നിയമനം.

വി.ഐ.പി സുരക്ഷക്കു നിയോഗിക്കപ്പെടുന്ന ഡെപ്യൂട്ടി കമീഷണർക്ക് കേരളം മുഴുവൻ അധികാര പരിധിയുണ്ട്. ഇന്‍റലിജൻസ് എ.ഡി.ജി.പിയുടെ കീഴിലായിരിക്കും ഈ തസ്തിക. മുഖ്യമന്ത്രിയുടെ സുരക്ഷ മേൽനോട്ടം തന്നെയായിരിക്കും പ്രധാന ദൗത്യം. മുഖ്യമന്ത്രിയുടെ സുരക്ഷക്ക് എസ്.പി തസ്തികയിലുള്ള ഉദ്യോഗസ്ഥനെ പ്രത്യേക ചുമതല നൽകി നിയോഗിക്കണമെന്ന് പൊലീസ് ആസ്ഥാനത്തുനിന്ന് ആഭ്യന്തര വകുപ്പിന് ശിപാർശ നൽകിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Deputy Commissioner for VIP Security
Next Story