പള്ളിപരിപാലനത്തെ വഖഫ് തട്ടിപ്പായി ചിത്രീകരിക്കുന്നത് ദുരുദ്ദേശ്യപരം -ജമാഅത്തെ ഇസ്ലാമി
text_fieldsഎസ്.എൻ പുരം (തൃശൂർ): പള്ളിപരിപാലനത്തിന് സുരക്ഷിത സംവിധാനമൊരുക്കിയ പരിപാലന കമ്മിറ്റിക്കെതിരെ വഖഫ് തട്ടിപ്പ് ആരോപണമുന്നയിക്കുന്നത് ദുരുദ്ദേശ്യപരമാണെന്ന് ജമാഅത്തെ ഇസ്ലാമി എസ്.എൻ പുരം ഏരിയ സെക്രട്ടറി എൻ.എ. ഉമർ പറഞ്ഞു.
ആരംഭകാലം മുതൽ തന്നെ ജമാഅത്തെ ഇസ്ലാമിയുടെ കീഴിൽ പരിപാലിക്കപ്പെടുന്ന പള്ളിയാണ് വെളുത്തകടവ് ദാറുസ്സലാം മസ്ജിദ്. 1998ൽ മസ്ജിദിന്റെ മുഴുവൻ വസ്തുവകകളും പള്ളിയുടെ സുഗമമായ നടത്തിപ്പിനായി ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ നേതൃത്വം നൽകുന്ന, കൊടുങ്ങല്ലൂർ കേന്ദ്രമായ എം.ഐ.ടി ട്രസ്റ്റിന് രജിസ്റ്റർ ചെയ്ത കരാർ പ്രകാരം നൽകിയിട്ടുള്ളതാണ്.
30 വർഷം പള്ളിയുടെ പരിപാലനം നിർവഹിച്ചത് എം.ഐ.ടി ട്രസ്റ്റിന് കീഴിലെ പരിപാലന കമ്മിറ്റിയാണ് എന്നിരിക്കെ, ഹൈവേ സ്ഥലമെടുപ്പിന്റെ ഭാഗമായി പള്ളിയിലേക്ക് വലിയൊരു തുക നഷ്ടപരിഹാരമായി ലഭിച്ചപ്പോൾ മാത്രം പ്രദേശവാസികളിൽ ചിലർ പള്ളിപരിപാലനത്തിൽ അവകാശവാദമുന്നയിച്ച് രംഗത്തു വരുന്നതും സാമ്പത്തിക തട്ടിപ്പ് ആരോപിക്കുന്നതും തികച്ചും ദുരുദ്ദേശ്യപരമാണ്.
വസ്തുതകൾ മനസ്സിലാക്കാതെയുള്ള സി.പി.എം ജില്ല സെക്രട്ടറിയുടെ പ്രസ്താവന ജമാഅത്തെ ഇസ് ലാമിയെയും അതിന്റെ പ്രവർത്തനങ്ങളെയും സമൂഹമധ്യത്തിൽ അവഹേളിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണെന്നും എൻ.എ. ഉമർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

