Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേശീയ വിദ്യാഭ്യാസനയ...

ദേശീയ വിദ്യാഭ്യാസനയ ചർച്ചയിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ്​ പുറത്ത്​​

text_fields
bookmark_border
national education policy
cancel

കാ​സ​ർ​കോ​ട്​: ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യം സം​ബ​ന്ധി​ച്ച്​ കാ​സ​ർ​കോ​ട്​ കേ​ര​ള കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ക്കു​ന്ന ദ്വി​ദി​ന വ​ട്ട​മേ​ശ സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ പ​ടി​ക്കു​പു​റ​ത്ത്.

ക​ർ​ണാ​ട​ക, തെ​ല​ങ്കാ​ന സം​സ്ഥാ​ന​ങ്ങ​ളി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ വൈ​സ്​ ചെ​യ​ർ​മാ​ൻ​മാ​രെ​പോ​ലും ക്ഷ​ണി​ച്ചി​ട​ത്താ​ണ്​ കേ​ര​ള​ത്തോ​ട്​ മു​ഖം​തി​രി​ച്ച​ത്. അ​ടു​ത്തി​ടെ രാ​ഷ്ട്ര​പ​​തി പ​​ങ്കെ​ടു​ത്ത ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ സ്​​ഥ​ലം എം.​പി-​എം.​എ​ൽ.​എ​മാ​രെ ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി​യു​ടെ തു​ട​ർ​ച്ച​യാ​ണി​ത്.

ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യം സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള രൂ​പ​രേ​ഖ ത​യാ​റാ​ക്കാ​ൻ വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണ്​ വ​ട്ട​മേ​ശ സ​മ്മേ​ള​നം. രാ​ജ്യ​ത്തെ 30ഓ​ളം വൈ​സ്​ ചാ​ൻ​സ​ല​ർ​മാ​രാ​ണ്​ സ​മ്മേ​ള​ന​ത്തി​ന്​ എ​ത്തു​ക. വി.​സി​മാ​ർ​ക്കു​പു​റ​മെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ പ്ര​മു​ഖ​രെ​യും പ​​ങ്കെ​ടു​പ്പി​ക്കു​ന്നു​ണ്ട്.

കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല വി.​സി​മാ​രെ ക്ഷ​ണി​ച്ചെ​ങ്കി​ലും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കോ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ വൈ​സ്​​ചെ​യ​ർ​മാ​നോ ക്ഷ​ണ​മി​ല്ല. സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തി​നെ കു​റി​ച്ച്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നെ അ​റി​യി​ക്കു​ക​യും ചെ​യ്തി​ല്ല. എ​ന്നാ​ൽ, ക​ർ​ണാ​ട​ക ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ വൈ​സ്​ ചെ​യ​ർ​മാ​ൻ പ്ര​ഫ. തി​മ്മ ഗൗ​ഡ, എ​ക്സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്ട​ർ പ്ര​ഫ. ഗോ​പാ​ല​കൃ​ഷ്ണ ജോ​ഷി, തെ​ല​ങ്കാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ പ്ര​ഫ. ലിം​ബാ​ദ്രി, വൈ​സ്​ ചെ​യ​ർ​മാ​ൻ പ്ര​ഫ. വെ​ങ്ക​ട്ട ര​മ​ണ തു​ട​ങ്ങി​യ​വ​ർ​ക്ക്​ ക്ഷ​ണ​മു​ണ്ട്.

ബി.​ജെ.​പി ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ കാ​ലി​ക്ക​റ്റ്​ മു​ൻ വി.​സി ഡോ. ​എം. അ​ബ്​​ദു​സ്സ​ലാ​മി​നും വേ​ദി​യി​ലി​ട​മു​ണ്ട്. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യം ന​ട​പ്പാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന സു​പ്ര​ധാ​ന യോ​ഗ​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ സ​ഹ​മ​ന്ത്രി ഡോ. ​സു​ഭാ​സ്​ സ​ർ​ക്കാ​റാ​ണ്​ ദ്വി​ദി​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​ക​ൻ.

ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി​യെ​കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ വൈ​സ്​ ചെ​യ​ർ​മാ​ൻ ഡോ. ​രാ​ജ​ൻ ഗു​രു​ക്ക​ൾ 'മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു. കേ​ര​ളം ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന വി.​സി​മാ​രു​ടെ സ​മ്മേ​ള​ന​ത്തി​ൽ വ​കു​പ്പ്​ മ​ന്ത്രി​യെ ത​ന്നെ പ​​ങ്കെ​ടു​പ്പി​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:higher education departmentnational education policy 2020
News Summary - Department of Higher Education is out of the discussion on the National Education Policy
Next Story