Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​കൂൾ പാഠപുസ്​തക...

സ്​കൂൾ പാഠപുസ്​തക വിതരണം നേരത്തേ പൂർത്തിയാക്കി വിദ്യാഭ്യാസ വകുപ്പ്​

text_fields
bookmark_border
secretariate
cancel

തി​രു​വ​ന​ന്ത​പു​രം: സ്​​കൂ​ൾ പാ​ഠ​പു​സ്​​ത​ക​ങ്ങ​ളു​ടെ മൂ​ന്ന്​ വാ​ല്യ​ങ്ങ​ളു​ടെ​യും അ​ച്ച​ടി​യും വി​ത​ര​ണ​വും പ​തി​വി​ലും നേ​ര​ത്തേ പൂ​ർ​ത്തി​യാ​ക്കി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. ഒ​ന്നാം വാ​ല്യം പാ​ഠ​പു​സ്​​ത​ക​ങ്ങ​ൾ 288 ടൈ​റ്റി​ലു​ക​ളും ര​ണ്ട്, മൂ​ന്ന് വാ​ല്യ​ങ്ങ​ൾ യ​ഥാ​ക്ര​മം183, 66 എ​ന്നി​ങ്ങ​നെ ടൈ​റ്റി​ലു​ക​ളു​മാ​ണു​ള്ള​ത്.

ഇ​തി​ൽ സ്കൂ​ൾ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഒ​ന്നാം വാ​ല്യം പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ജൂ​ൺ ആ​ദ്യ​വാ​ര​ത്തി​ൽ വി​ത​ര​ണം പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. ഇ​ത് 2.62 കോ​ടി പാ​ഠ​പു​സ്ത​ക​ങ്ങ​ളാ​ണ്. ഇ​തി​നു​ പു​റ​മെ പു​തു​താ​യി ഈ ​വ​ർ​ഷം പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​ർ​ന്ന കു​ട്ടി​ക​ൾ​ക്കാ​യി ഏ​ക​ദേ​ശം 10 ല​ക്ഷം ഒ​ന്നാം വാ​ല്യം പാ​ഠ​പു​സ്ത​ക​ങ്ങ​ൾ അ​ധി​ക​മാ​യും ന​ൽ​കി.

1.71കോ​ടി ര​ണ്ടാം വാ​ല്യം പാ​ഠ​പു​സ്ത​ക​ങ്ങ​ളും വി​ത​ര​ണം പൂ​ർ​ത്തീ​ക​രി​ച്ചു. പു​തു​താ​യി വ​ന്ന കു​ട്ടി​ക​ൾ​ക്കു​ള്ള പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ വി​ത​ര​ണ​വും ന​ട​ത്തി​യ​താ​യും പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​റി​യി​ച്ചു. മൂ​ന്നാം വാ​ല്യം ആ​കെ​യു​ള്ള 66 ടൈ​റ്റി​ലു​ക​ളി​ൽ 46 ടൈ​റ്റി​ലു​ക​ൾ ര​ണ്ടാം വാ​ല്യ​ത്തോ​ടൊ​പ്പം സം​യോ​ജി​പ്പി​ച്ച് അ​ച്ച​ടി​ച്ച് വി​ത​ര​ണം ന​ട​ത്തി​യി​ട്ടു​ള്ള​തി​നാ​ൽ ഈ ​വ​ർ​ഷം മൂ​ന്നാം വാ​ല്യം 20 ടൈ​റ്റി​ലു​ക​ളാ​ണ് അ​വ​ശേ​ഷി​ച്ചി​രു​ന്ന​ത്.

മൂ​ന്നാം വാ​ല്യം 19.34 ല​ക്ഷം പു​സ്ത​ക​ങ്ങ​ളു​ൾ​െ​പ്പ​ടെ 2021-22 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കാ​വ​ശ്യ​മാ​യ എ​ല്ലാ പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ​യും വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​യ​താ​യും മ​ന്ത്രി അ​റി​യി​ച്ചു. അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള (2022-23) പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ അ​ച്ച​ടി സം​ബ​ന്ധി​ച്ച ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ഉ​ന്ന​ത​ത​ല മോ​ണി​റ്റ​റി​ങ്​ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഒ​ന്നാം വാ​ല്യം പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ അ​ച്ച​ടി കൊ​ച്ചി​യി​ലെ കെ.​ബി.​പി.​എ​സി​ൽ ആ​രം​ഭി​ച്ചി​ട്ടു​​െണ്ടന്നും മ​ന്ത്രി ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school textbooksDepartment of Education
News Summary - Department of Education has already completed the distribution of school textbooks
Next Story