Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഡോറ’ കഴിഞ്ഞവർ...

‘ഡോറ’ കഴിഞ്ഞവർ തൊഴിലിനായി നെട്ടോട്ടമോടുന്നു

text_fields
bookmark_border
dental
cancel

കോ​ഴി​ക്കോ​ട്: ഏ​റെ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഉ​ണ്ടെ​ന്ന വാ​ഗ്ദാ​ന​ത്തി​ൽ വി​ശ്വ​സി​ച്ച് ഡെ​ന്‍റ​ൽ ഓ​പ​റേ​റ്റി​ങ് റൂം ​അ​സി​സ്റ്റ​ൻ​സ് (ഡോ​റ) കോ​ഴ്സ‌് പ​ഠി​ച്ചി​റ​ങ്ങി​യ​വ​ർ ജോ​ലി​ക്കാ​യി പ​ര​ക്കം​പാ​യു​ന്നു. ഡെ​ന്റ​ൽ ആ​ശു​പ​ത്രി​ക​ളി​ലും ക്ലി​നി​ക്കു​ക​ളി​ലും ചെ​യ​ർ സൈ​ഡ് അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ലേ​ക്കാ​ണ് കോ​ഴ്സ് ക​ഴി​ഞ്ഞ​വ​ർ​ക്ക് ജോ​ലി സാ​ധ്യ​ത​യു​ള്ള​ത്. എ​ന്നാ​ൽ, കോ​ഴ്സ് ആ​രം​ഭി​ച്ച് 14 വ​ർ​ഷം പി​ന്നി​ട്ടെ​ങ്കി​ലും ചെ​യ​ർ സൈ​ഡ് അ​സി​സ്റ്റ​ന്‍റ് പോ​സ്റ്റി​ലേ​ക്ക് ഇ​തു​വ​രെ സ​ർ​ക്കാ​ർ നി​യ​മി​ച്ച​ത് 10 പേ​രെ​യാ​ണ്. ഡോ​റ അ​ടി​സ്ഥാ​ന യോ​ഗ്യ​ത നി​ശ്ച​യി​ച്ച് പി.​എ​സ്.​സി പ​രീ​ക്ഷ ന​ട​ത്തി​യ​ത് ഒ​രു​ത​വ​ണ മാ​ത്ര​വും.

ഏ​റെ പ്ര​തി​ഷേ​ധ​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് നി​വേ​ദ​ന​ങ്ങ​ളു​മാ​യി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ വി​ടാ​തെ പി​ന്തു​ട​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു ചെ​യ​ർ സൈ​ഡ് അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ലേ​ക്ക് ‘ഡോ​റ’ കോ​ഴ്സ് യോ​ഗ്യ​ത​യാ​യി പ​രി​ഗ​ണി​ച്ച് പി.​എ​സ്.​സി വി​ജ്ഞാ​പ​ന​മി​റ​ക്കി​യ​തും പ​രീ​ക്ഷ ന​ട​ത്തി​യ​തും. എ​ന്നാ​ൽ, അ​തി​ൽ​നി​ന്ന് ഇ​തു​വ​രെ നി​യ​മി​ച്ച​ത് 10 പേ​രെ മാ​ത്രം. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ പു​തി​യ ത​സ്തി​ക സൃ​ഷ്ടി​ക്ക​പ്പെ​ടാ​ത്ത​തും സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ തു​ച്ഛ​മാ​യ വേ​ത​ന​മേ ല​ഭി​ക്കു​ന്നു​ള്ളൂ​വെ​ന്ന​തും കാ​ര​ണം ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ് ഡോ​റ കോ​ഴ്സ് ക​ഴി​ഞ്ഞ​വ​ർ. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ചേ​ക്കേ​റു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​ണ് മെ​ച്ച​പ്പെ​ട്ട വേ​ത​നം ല​ഭി​ക്കു​ന്ന​തെ​ന്നും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

2011ലാ​ണ് തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ ഗ​വ. ഡെ​ന്റ​ൽ കോ​ള​ജു​ക​ളി​ൽ ഡോ​റ കോ​ഴ്സ് തു​ട​ങ്ങി​യ​ത്. കോ​ട്ട​യം ഡെ​ന്റ​ൽ കോ​ള​ജി​ലും പി​ന്നീ​ട് ആ​രം​ഭി​ച്ചു. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും ഇ​പ്പോ​ൾ ഡോ​റ കോ​ഴ്‌​സ് ന​ട​ത്തു​ന്നു​ണ്ട്. ഡെ​ന്‍റ​ൽ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ നി​ർ​ദേ​ശ പ്ര​കാ​ര​വും കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ച​ട്ട​ങ്ങ​ൾ പ്ര​കാ​ര​വും ഡെ​ന്‍റ​ൽ കോ​ള​ജു​ക​ളി​ൽ 50 ബി.​ഡി.​എ​സ് സീ​റ്റി​ന് 10 ചെ​യ​ർ സൈ​ഡ് അ​സി​സ്റ്റ​ന്‍റ് പോ​സ്റ്റു​ക​ൾ വേ​ണം. എ​ന്നാ​ൽ, തൃ​ശൂ​ർ, ആ​ല​പ്പു​ഴ ഗ​വ. ഡെ​ന്‍റ​ൽ കോ​ള​ജു​ക​ളി​ൽ അ​ഞ്ച് വീ​തം 10 ത​സ്‌​തി​ക​ക​ളി​ലേ​ക്ക് മാ​ത്ര​മാ​ണ് നി​യ​മ​നം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dental HospitalDental Operating Room Assistance CourseDental Council of India
News Summary - Dental Operating Room Assistance (DORA) Course
Next Story