Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാർ ആശുപത്രി...

സർക്കാർ ആശുപത്രി ചികിത്സ നിഷേധിച്ച വികലാംഗനായ യുവാവ് മരിച്ചനിലയിൽ

text_fields
bookmark_border
സർക്കാർ ആശുപത്രി ചികിത്സ നിഷേധിച്ച വികലാംഗനായ യുവാവ് മരിച്ചനിലയിൽ
cancel

മഞ്ചേശ്വരം: സർക്കാർ ആശുപത്രി അധികൃതർ ചികിത്സ നിഷേധിച്ച വികലാംഗനായ യുവാവിനെ ഉപ്പളയിലെ കടവരാന്തയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വര്‍ഷങ്ങളായി ഉപ്പളയിലെ കടവരാന്തയില്‍ താമസിക്കുന്ന ബോവിക്കാനം നുസ്രത്ത്​നഗർ സ്വദേശി അബ്​ദുല്‍ റൗഫാണ് (42) മരിച്ചത്. എട്ടുവര്‍ഷം മുമ്പ് വടകരയില്‍വെച്ച് ട്രെയിനിൽനിന്ന് വീണ് റൗഫി​​െൻറ രണ്ട് കാലുകളും നഷ്​ടപ്പെട്ടിരുന്നു. വര്‍ഷങ്ങളായി ഉപ്പളയിലെ കടവരാന്തയിലാണ് താമസിച്ചിരുന്നത്. കാലുകൾ നഷ്​ടമായ ഇയാളെ കുടുംബാംഗങ്ങൾ കൈയൊഴിഞ്ഞതായാണ്​ ഇയാൾ പറഞ്ഞിരുന്നത്​. 

പനിയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് റൗഫിനെ വ്യാഴാഴ്ച രാവിലെ മംഗൽപാടി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു.വൈകുന്നേരമായപ്പോൾ കിടത്തിചികിത്സ ഇല്ലെന്ന്​ പറഞ്ഞ്​ ആശുപത്രി അധികൃതർ ഇയാളെ പറഞ്ഞയക്കുകയായിരുന്നു. കിടത്തിചികിത്സ ഇല്ലെങ്കിൽ ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്യണമെന്നാണ് നിയമം. എന്നാൽ, ഇയാളെ ആശുപത്രി അധികൃതർ ഡിസ്ചാർജ്ചെയ്യിച്ച് പറഞ്ഞയക്കുകയായിരുന്നുവെന്ന്​ സാമൂഹിക പ്രവർത്തകർ ആരോപിച്ചു.

വൈകുന്നേരത്തോടെ ആശുപത്രിയിൽനിന്ന്​ പുറത്താക്കിയ ഇയാൾ ഉപ്പളയിലെ കടവരാന്തയിൽതന്നെ കിടക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ കടതുറക്കാൻ എത്തിയയാളാണ്​ മരിച്ചനിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്​റ്റ്​ നടത്തിയശേഷം മൃതദേഹം മംഗൽപാടി സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. പോസ്​റ്റ്​മോർട്ടം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾ സ്വദേശമായ ബോവിക്കാനത്തേക്ക് കൊണ്ടുപോയി. വൈകുന്നേരത്തോടെ ബോവിക്കാനം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. പരേതനായ അബ്​ദുൽഖാദർ^സഫിയ ദമ്പതികളുടെ മകനാണ്. ഭാര്യ: മറിയംബി. സഹോദരങ്ങൾ: ജാഫർ, മൊയ്തു, സുനൈഫ്, ഹാരിസ്, സുമയ്യ, സൈഫുന്നിസ.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathkerala newsuppalamalayalam newsdenied treatment
News Summary - denied treatment death- Kerala news, malayalam news
Next Story