Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭവനപദ്ധതിയിൽ ഉള്‍പ്പെടുത്തിയില്ല; യുവാവ് തൂങ്ങിമരിച്ച നിലയില്‍

text_fields
bookmark_border
ഭവനപദ്ധതിയിൽ ഉള്‍പ്പെടുത്തിയില്ല; യുവാവ് തൂങ്ങിമരിച്ച നിലയില്‍
cancel

കോട്ടക്കല്‍: വീട് നിർമാണത്തിന് അപേക്ഷിച്ചിട്ടും പഞ്ചായത്ത്​ അധികൃതർ അനുകൂല നടപടിയെടുക്കാത്തതി​ൽ പ്രതിഷേധിച്ച്​ കുത്തിയിരിപ്പുസമരം നടത്തിയ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിച്ചെന കണ്ടന്‍ചിനയില്‍ താമസക്കാരനായ മുരളീധരനെയാണ്​ (30) തിങ്കളാഴ്ച ഉച്ചക്ക്​ സമീപത്തെ മൈതാനത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

മുരളീധരൻെറ കുടുംബം
 


തെന്നല ഗ്രാമപഞ്ചായത്തിലെ കണ്ടന്‍ചിനക്കടുത്ത പീടികത്തിണ്ണയിലാണ് തമിഴ്‌നാട് സ്വദേശിയായ മുരളീധരനും കുടുംബവും താമസിക്കുന്നത്. ഏതെങ്കിലും ഭവനനിര്‍മാണ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വീടുതരണമെന്ന ആവശ്യവുമായി മുരളീധരന്‍ പലതവണ പഞ്ചായത്ത്​ അധികൃതരെ സമീപിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. അനുകൂല നിലപാടുകളൊന്നും ലഭിക്കാത്തതിനാല്‍ നിരാശനായിരുന്നു. ദിവസങ്ങള്‍ക്കുമുമ്പാണ്​​ കുടുംബത്തോടൊപ്പം മുരളീധരന്‍ പഞ്ചായത്ത് ഓഫിസിനുമുന്നില്‍ കുത്തിയിരിപ്പുസമരം നടത്തിയിരുന്നത്​. 

കഴിഞ്ഞ ദിവസം മുരളീധരന്‍ ചെയ്ത സമരം ​


അതേസമയം, തിങ്കളാഴ്ച മരിക്കുന്നതിനുമുമ്പ് മുരളീധരന്‍ മദ്യപിച്ചിരുന്നതായും ഭാര്യയുമായി വഴക്കിട്ടിരുന്നതായും പൊലീസ് പറഞ്ഞു. അമ്പതുവര്‍ഷം മുമ്പ് തെന്നലയിലെത്തിയതാണ് മുരളീധര​​​​​െൻറ കുടുംബം. മുത്തുലക്ഷ്മിയാണ് ഭാര്യ. നാലുമക്കളുണ്ട്. മൃതദേഹം പോസ്​റ്റു​മോര്‍ട്ടത്തിനായി തിരൂരങ്ങാടി താലൂക്ക്​ ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച സംസ്‌കരിക്കും. കോട്ടക്കല്‍ അഡീഷനല്‍ എസ്.ഐ കെ. അജിത്പ്രസാദ് മൃതദേഹ പരിശോധന നടത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - denied govt house plans ; youth committed suicide- kerala news
Next Story