Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉയർന്ന പെൻഷൻ നിഷേധം:...

ഉയർന്ന പെൻഷൻ നിഷേധം: ഇ.പി.എഫ്​.ഒക്ക്​ ഹൈകോടതി നോട്ടീസ്

text_fields
bookmark_border
kerala high court
cancel

കൊച്ചി: ഉയർന്ന പി.എഫ് പെൻഷൻ നിഷേധിച്ചതിനെതിരെ വിരമിച്ച തൊഴിലാളികൾ നൽകിയ ഹരജിയിൽ പ്രോവിഡന്‍റ്​ ഫണ്ട്​ ഓർഗനൈസേഷനടക്കം (ഇ.പി.എഫ്​.ഒ) എതിർ കക്ഷികൾക്ക്​ ഹൈകോടതിയുടെ നോട്ടീസ്​.

ഹൈകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ​ ലഭ്യമായ ഉയർന്ന പി.എഫ് പെൻഷനുള്ള അർഹത എക്സിക്യൂട്ടിവ് ഉത്തരവിലൂടെ നിർത്താനാകില്ലെന്ന്​ ചൂണ്ടിക്കാട്ടി കേരള ഇൻഡസ്ട്രിയൽ ആൻഡ്​​ ടെക്നിക്കൽ കൺസൾട്ടൻസി ഓർഗനൈസേഷനിലെ വിരമിച്ച ജീവനക്കാർ നൽകിയ ഹരജിയിലാണ്​ ജസ്റ്റിസ്​ രാജ വിജയരാഘവന്‍റെ ഉത്തരവ്​. ഹരജി വീണ്ടും ഫെബ്രുവരി 17ന്​ പരിഗണിക്കാൻ മാറ്റി.

1995ൽ ഇ.പി.എഫ് പെൻഷൻ പദ്ധതി നടപ്പാക്കിയത്​ മുതൽ ഹരജിക്കാർ പദ്ധതിയിൽ അംഗമായിരുന്നെങ്കിലും യഥാർഥ ശമ്പളത്തിന്‍റെ അടിസ്ഥാനത്തിലുള്ള വിഹിതം പെൻഷൻ സ്കീമിലേക്ക്​ അടക്കാൻ അനുവദിച്ചിരുന്നില്ലെന്ന്​ ഹരജിയിൽ പറയുന്നു.

ഇതിന് പിന്നാലെ പെൻഷൻ വിഹിതം അടക്കാൻ ശമ്പളത്തിൽ നിയന്ത്രണം കൊണ്ടുവരാനായി 2004 ഡിസംബർ ഒന്ന്​ കട്ട്​ ഓഫ്​ ഡേറ്റാക്കി നിശ്ചയിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തുള്ള ഹരജിയിലാണ്​ ഹരജിക്കാർക്ക്​ ഉയർന്ന പെൻഷൻ നൽകാൻ കോടതി ഉത്തരവിട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EPFOHigh Courthigher pension
News Summary - Denial of higher pension: High Court notice to EPFO
Next Story