ഡെങ്കിപ്പനിയിൽ വിറച്ച് കേരളം; രോഗികൾ നിറഞ്ഞ് ആശുപത്രികൾ
text_fieldsതിരുവനന്തപുരം: സംസ്ഥാനവ്യാപകമായി ഡെങ്കിപ്പനി പടർന്നുപിടിക്കുന്നു. മിക്കജില്ലകളിലും ഡെങ്കിപ്പനി വ്യാപകമായി റിപ്പോർട്ട് ചെയ്യുകയാണ്. തലസ്ഥാന ജില്ലയിലാണ് ഏറ്റവും കൂടുതൽ ഡെങ്കികേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. തൊട്ട് പിന്നിൽ കൊല്ലമാണ്. മഴക്കാലം തുടങ്ങുന്നതോടെ സ്ഥിതി കൂടുതൽ സങ്കീർണമാകുമെന്നാണ് വിലയിരുത്തൽ. മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികൾ ഡെങ്കിപ്പനി ബാധിതെരെക്കാണ്ട് നിറയുകയാണ്.
സ്വകാര്യആശുപത്രികളിലെ സ്ഥിതിയും വിഭിന്നമല്ല. നിരവധിമരണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ഡെങ്കിപ്പനി മരണം ഇത്തവണ കുറവാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. സംസ്ഥാനത്ത് ശനിയാഴ്ച മാത്രം 330 പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. തലസ്ഥാന ജില്ലയിൽ മാത്രം 53 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മേയിൽ മാത്രം 2906 പേർക്കാണ് രോഗം പിടിപെട്ടത്. ഡെങ്കിപ്പനി സംശയത്തിൽ ചികിത്സയിൽ കഴിഞ്ഞവരിൽ നാലുപേർ മരിച്ചു. ഇൗവർഷം ഇതുവരെ 9910 പേർക്കാണ് ഡെങ്കി പിടിപെട്ടത്. 12 മരണമാണ് ആകെ റിപ്പോർട്ട് ചെയ്തത്.
സർക്കാർ ആശുപത്രികളിലെ കണക്ക് മാത്രമാണിത്. സ്വകാര്യ ആശുപത്രികളിൽ ഇതിെൻറ ഇരട്ടിയിലധികംപേർ ചികത്സതേടിയിട്ടുണ്ട്. അതുകൂടി കണക്കാക്കുേമ്പാൾ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ ഇൗവർഷം ഭീമമായ വർധന ഉണ്ടെന്നാണ് കണക്കാക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും നിരവധിപേർ രോഗബാധിതരായി ചകിത്സയിലാണ്. മെഡിക്കൽ കോളജ് ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും സ്ഥലമില്ലാഞ്ഞിട്ട് രോഗികളെ പറഞ്ഞുവിടുന്നതായും ആേരാപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
