പകർച്ചപ്പനി: ഡോക്ടർമാർക്കെതിരെ ഉന്നതതല യോഗത്തിൽ പരാതി
text_fieldsകോഴിക്കോട്: ഡെങ്കിയുൾപ്പെടെ പകർച്ചപ്പനിക്കെതിരെ ആരോഗ്യവകുപ്പ് കാര്യക്ഷമമായി ഇടപെടുന്നെന്ന് മന്ത്രി കെ.കെ ശൈലജ പറയുേമ്പാഴും ചില സർക്കാർ ഡോക്ടർമാർക്കെതിരെ പരാതിയുമായി ജനപ്രതിനിധികൾ. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ വിവിധ രാഷ്്്ട്രീയ കക്ഷി നേതാക്കളും ജനപ്രതിനിധികളുമാണ് ഡോക്ടർമാർക്കെതിരെ പ്രതികരിച്ചത്. കായണ്ണ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർ രാവിലെ വന്ന് 11.30ന് പോകുന്നെന്നായിരുന്നു ആക്ഷേപം. ദീർഘകാല അവധിയെടുത്ത നരിക്കുനി ആശുപത്രിയിലെ ഡോക്ടർക്കെതിരെ കർശന നടപടിയെടുക്കാൻ മന്ത്രി ഡി.എം.ഒക്ക് നിർേദശം നൽകി. കട്ടിപ്പാറയിൽ േഡാക്ടർ അനധികൃത ലീവിലാണ്. ചില ആശുപത്രിയിലെ ഡോക്ടർമാർ പ്രസവാവധിയിലാണെന്ന് ഡി.എം.ഒയുടെ ചുമതലയുള്ള ഡോ. ആശാദേവി പറഞ്ഞു.
കടലുണ്ടി ആശുപത്രിയിൽ ഉച്ചക്ക് ജോലി അവസാനിപ്പിക്കുകയാെണന്നും മത്സ്യത്തൊഴിലാളികൾക്ക് ഇത് പ്രയാസം സൃഷ്ടിക്കുന്നുവെന്നും വി.കെ.സി. മമ്മത്കോയ എം.എൽ.എ പറഞ്ഞു. കോടഞ്ചേരി, നടുവണ്ണുർ, ഒാർക്കാേട്ടരി ആശുപത്രികളിലെ പ്രവർത്തനങ്ങളെക്കുറിച്ചും ബ്ലോക് പഞ്ചായത്ത് ജനപ്രതിനിധികളടക്കം മന്ത്രിയെ ആക്ഷേപമറിയിച്ചു. ബാലുശ്ശേരി, വടകര, െകാടുവള്ളി, നരിക്കുനി, ഫറോക്ക്, കുറ്റ്യാടി എന്നിവിടങ്ങളിൽ കൂടുതൽ ഡോക്ടർമാരെയും പാരമെഡിക്കൽ സംഘത്തെയും നിയമിക്കണമെന്നും ആവശ്യമുയർന്നു.
മികച്ച പ്രവർത്തനം നടത്തിയ കോഴിക്കോട് േകാർപറേഷനെയും ജില്ല പഞ്ചായത്തിനെയും മന്ത്രി അഭിനന്ദിച്ചു. ചേളന്നുർ ബ്ലോക് പഞ്ചായത്തിൽനിന്ന് യോഗത്തിന് ആരുമെത്താതിരുന്നതിനാൽ മന്ത്രി വൈസ് പ്രസിഡൻറ് സി.എം. ഷാജിയെ നേരിട്ട് ഫോണിൽ വിളിച്ചു വരുത്തി. പ്രസിഡൻറ് ഒ.പി. ശോഭനക്ക് പെെട്ടന്ന് പനി കൂടിയതിനാൽ വരാനായിെല്ലന്ന് ൈവസ് പ്രസിഡൻറ് വിശദീകരിച്ചു. ജില്ലയിൽ ഡെങ്കിപ്പനി ഏറ്റവും കൂടുതൽ വ്യാപിച്ചവയിൽ ചേളന്നൂർ ബ്ലോക്കും പെടും.
സ്വകാര്യലാബുകൾ ഡെങ്കിപ്പനി, പ്ലേറ്റ്ലെറ്റ് കൗണ്ട് പരിശോധനകൾക്ക് വൻെകാള്ള നടത്തുന്നതായും ഫീസ് കുറക്കാൻ നിർദേശിക്കണമെന്നും എം.െക. രാഘവൻ എം.പി ആവശ്യപ്പെട്ടു. എല്ലാ പഞ്ചായത്തിലും താൽക്കാലിക ലാബോറട്ടറി സംവിധാനം വേണെമന്നും അദ്ദേഹം ആവശ്യപ്പെട്ടു. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നതിലുള്ള ഒഴുക്ക് നിയന്ത്രിക്കണമെന്ന് സൂപ്രണ്ട് ഡോ. സജിത് കുമാർ അഭിപ്രായപ്പെട്ടു. സി.പി.എം ജില്ല െസക്രട്ടറി പി. മോഹനൻ, ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ഉമ്മർ പാണ്ടികശാല, എൻ.സി.പി നേതാവ് മുക്കം മുഹമ്മദ് തുടങ്ങിയ നേതാക്കന്മാരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
