Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്ട്​...

കോഴിക്കോട്ട്​ ഡെങ്കിപ്പനി ബാധിച്ച്  മൂന്നു സ്ത്രീകൾ മരിച്ചു

text_fields
bookmark_border
കോഴിക്കോട്ട്​ ഡെങ്കിപ്പനി ബാധിച്ച്  മൂന്നു സ്ത്രീകൾ മരിച്ചു
cancel

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച്  മൂ​ന്നു സ്ത്രീ​ക​ൾ മ​രി​ച്ചു. പ​ക​ർ​ച്ച​പ്പ​നി വ്യാ​പ​ക​മാ​യ കൂ​രാ​ച്ചു​ണ്ടി​ലും ന​രി​ക്കു​നി, വേ​ളം എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ് ബു​ധ​നാ​ഴ്​​ച ഓ​രോ​രു​ത്ത​ർ മ​രി​ച്ച​ത്. കൂ​രാ​ച്ചു​ണ്ടി​ൽ ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കാ​ള​ങ്ങാ​ലി കോ​റോ​ത്ത് ഷം​സീ​റി​​െൻറ ഭാ​ര്യ ഹ​സീ​ന​യാ​ണ്​ (27) മ​രി​ച്ച​ത്. 

കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മൂ​ന്നു ദി​വ​സം മു​മ്പാ​ണ് ഇ​വ​ർ​ക്ക് പ​നി ബാ​ധി​ച്ച​ത്. കൂ​രാ​ച്ചു​ണ്ടി​ലെ​യും ഓ​മ​ശ്ശേ​രി​യി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി​യ ഹ​സീ​ന​യെ ചൊ​വ്വാ​ഴ്ച പ​നി മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ര്‍ന്ന് കോ​ഴി​ക്കോ​ട്ടെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. മ​ക്ക​ൾ: മു​ഹ​മ്മ​ദ് നി​ഹാ​ൽ, റി​യ.

കു​റ്റ്യാ​ടി​യി​ൽ വേ​ളം ചെ​ന്നി​ലോ​ട്ട് ഉ​ണി​ക്കോ​ർ​മ​ണ്ണി​ൽ പ​രേ​ത​നാ​യ മൊ​യ്തു​വി​​െൻറ ഭാ​ര്യ കു​ഞ്ഞാ​മി​യാ​ണ് (80) മ​രി​ച്ച​ത്. ഒ​രാ​ഴ്ച​യാ​യി പേ​രാ​മ്പ്ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. രോ​ഗം ക​ല​ശ​ലാ​യ​തി​നെ തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. മ​ര​ണ​കാ​ര​ണം ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വ​മാ​ണെ​ന്ന് വേ​ളം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം ഹെ​ൽ​ത്ത്​ ഇ​ൻ​സ്​​പെ​ക്ട​ർ പ​റ​ഞ്ഞു.

വേ​ളം ശാ​ന്തി​ന​ഗ​റി​ലെ കൊ​ര​ണ്ട്യേ​നി കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: അ​മ്മ​ദ്, അ​ബ്​​ദു​റ​ഹ്​​മാ​ൻ, അ​സീ​സ്, കാ​സിം, ഹാ​ജ​റ. മ​രു​മ​ക്ക​ൾ: സി.​ടി. ഇ​ബ്രാ​ഹിം ഹാ​ജി, പാ​ത്തു, ആ​യി​ഷ, റം​ല, ഉ​മ്മു​കു​ൽ​സു. സ​ഹോ​ദ​ര​ങ്ങ​ൾ: കൊ​ര​ണ്ട്യേ​നി ഇ​ബ്രാ​ഹിം ഹാ​ജി, സൂ​പ്പി ഹാ​ജി, കു​ഞ്ഞ​ബ്​​ദു​ല്ല ഹാ​ജി, പാ​ത്തു ഹ​ജ്ജു​മ്മ, കു​ഞ്ഞ​യി​ഷ, ഹ​ലീ​മ, ബി​യ്യാ​ത്തു ഹ​ജ്ജു​മ്മ, ബി​രി​യം ഹ​ജ്ജു​മ്മ, പ​രേ​ത​രാ​യ പോ​ക്ക​ർ, മ​റി​യം. 

ന​രി​ക്കു​നി​യി​ൽ ഒ​റ്റ​പ്പി​ലാ​പ്പൊ​യി​ൽ മൊ​യ്തീ​​​െൻറ ഭാ​ര്യ സൈ​ന​ബ​യാ​ണ്​ (50) െഡ​ങ്കി​പ്പ​നി ബാ​ധി​ച്ച്​ മ​രി​ച്ച​ത്. മ​ക്ക​ൾ: റാ​ഷി​ദ, റ​ജ്ന. മ​രു​മ​ക്ക​ൾ: റി​യാ​സ് പൂ​നൂ​ർ, സി​നാ​സ് തേ​ക്കും തോ​ട്ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ladies deaddengue
News Summary - dengue fever three ladies dead in kozhikode
Next Story