Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രിൻസിപ്പൽമാരുടെ...

പ്രിൻസിപ്പൽമാരുടെ തരംതാഴ്​ത്തൽ; സാ​േങ്കതിക സർവകലാശാല സിൻഡിക്കേറ്റംഗം തെറിക്കും

text_fields
bookmark_border
DEMOTED
cancel

തി​രു​വ​ന​ന്ത​പു​രം: എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ൽ സ്ഥാ​ന​ത്തു​നി​ന്ന്​ ത​രം​താ​ഴ്​​ത്തി​യ​തോ​ടെ സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റം​ഗം​ പ​ദ​വി​ക​ളി​ൽ​നി​ന്ന്​ തെ​റി​ക്കും. കോ​ട്ട​യം ഗ​വ. എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ് (രാ​ജീ​വ്​ ഗാ​ന്ധി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ടെ​ക്​​നോ​ള​ജി) പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി. സ​തീ​ഷ്കു​മാ​റി​നാ​ണ്​ സി​ൻ​ഡി​ക്കേ​റ്റം​ഗ​ത്വ​വും ബോ​ർ​ഡ്​ ഒാ​ഫ്​ ഗ​വേ​േ​ണ​ഴ്​​സ്​ അം​ഗ​ത്വ​വും ന​ഷ്​​ട​പ്പെ​ടു​ക.

പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ പ്ര​തി​നി​ധി​യാ​യാ​ണ്​ സ​തീ​ഷ്​ കു​മാ​റി​നെ സി​ൻ​ഡി​ക്കേ​റ്റി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശം ചെ​യ്​​ത​ത്. എ.​െ​എ.​സി.​ടി.​ഇ നി​ശ്ച​യി​ച്ച യോ​ഗ്യ​ത​യി​ല്ലാ​തെ പ്രി​ൻ​സി​പ്പ​ൽ പ​ദ​വി​യി​ലേ​ക്ക്​ സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി​യ 18 പേ​രെ സു​പ്രീം​കോ​ട​തി വി​ധി പ്ര​കാ​രം ക​ഴി​ഞ്ഞ​ദി​വ​സം ത​രം​താ​ഴ്​​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി​രു​ന്നു. ഇ​തി​ൽ സ​തീ​ഷ്​ കു​മാ​റും സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല വൈ​സ്​ ചാ​ൻ​സ​ല​ർ ഡോ.​എം.​എ​സ്. രാ​ജ​ശ്രീ​യും സാ​േ​ങ്ക​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​റു​ടെ ചു​മ​ത​ല​യു​ള്ള ഡോ.​ടി.​പി. ബൈ​ജു​ബാ​യി​യും ഉ​ൾ​പ്പെ​ടും. രാ​ജ​ശ്രീ ​10​ വ​ർ​ഷം പ്ര​ഫ​സ​ർ പ​ദ​വി​യി​ൽ ജോ​ലി ചെ​യ്​​ത​തി​നാ​ൽ ത​രം​താ​ഴ്​​ത്ത​ൽ വൈ​സ്​​ചാ​ൻ​സ​ല​ർ പ​ദ​വി​യെ ബാ​ധി​ക്കി​ല്ലെ​ന്നാ​ണ്​ സൂ​ച​ന.

സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​, സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത, സ്വ​കാ​ര്യ സ്വാ​ശ്ര​യ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളി​ൽ 961 അ​ധ്യാ​പ​ക​ർ എ.​െ​എ.​സി.​ടി.​ഇ മാ​ന​ദ​ണ്ഡ​പ്ര​കാ​രം അ​യോ​ഗ്യ​രാ​ണെ​ന്ന്​ സി.​എ.​ജി ക​ണ്ടെ​ത്തി സ​ർ​ക്കാ​റി​നും സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല​ക്കും റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യി​രു​ന്നു.

സ​ർ​ക്കാ​ർ കോ​ള​ജു​ക​ളി​ൽ 93ഉം ​എ​യ്​​ഡ​ഡ്​ കോ​ള​ജു​ക​ളി​ൽ 49ഉം ​സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ൽ 69ഉം ​സ്വ​കാ​ര്യ സ്വാ​ശ്ര​യ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളി​ൽ 750ഉം ​അ​ധ്യാ​പ​ക​ർ അ​യോ​ഗ്യ​രാ​ണെ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ൽ. സി.​എ.​ജി ക​ണ്ടെ​ത്ത​ലി​ൽ ന​ട​പ​ടി നി​ർ​ദേ​ശി​ക്കാ​ൻ സ​ർ​വ​ക​ലാ​ശാ​ല നി​യോ​ഗി​ച്ച സി​ൻ​ഡി​ക്കേ​റ്റി​െൻറ അ​ക്കാ​ദ​മി​ക്​ ഉ​പ സ​മി​തി​യി​ലും സ​തീ​ഷ്​​കു​മാ​ർ അം​ഗ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:principalDemotedCollege of Engineering
News Summary - Demotion of principals; The technical university syndicate member will be fired
Next Story