Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിലമ്പൂരിൽ ആര്യാടൻ...

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം

text_fields
bookmark_border
nilambur ptotest
cancel

നിലമ്പൂർ: ആര്യാടൻ ഷൗക്കത്തിനെ പിന്തുണച്ച് നിലമ്പൂരിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം. വി.വി. പ്രകാശിനെ നിലമ്പൂരിൽ സ്ഥാനാർഥിയായി പ്രഖ്യാപിക്കാനിരിക്കെയാണ് പ്രതിഷേധ പ്രകടനം.

ഷൗക്കത്തിനെ സ്ഥാനാർഥിയാക്കിയില്ലെങ്കിൽ കനത്ത പ്രത്യാഘാതമുണ്ടാവുമെന്ന് പ്രകടനത്തിൽ മുദ്രാവാക്യമുയർന്നു. അഞ്ച്​ വർഷക്കാലം മണ്ഡലത്തി​ലെ ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു ആര്യാടൻ ഷൗക്കത്തെന്ന്​ പ്രവർത്തകർ പറഞ്ഞു.

നിലമ്പൂരിൽ കോൺഗ്രസി​െൻറ അന്തിമ വാക്ക് ആര്യാടൻ മുഹമ്മദാണെന്നും നീതിനിഷേധം ​െവച്ചുപൊറുപ്പിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. പട്ടാമ്പി മണ്ഡലം ആര്യാടൻ ഷൗക്കത്തിന് നൽകിയെങ്കിലും വിജയ പ്രതീക്ഷയില്ലെന്ന തിരിച്ചറിവിൽ അദ്ദേഹം നി​േഷധിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aryadan Shoukathcongressassembly election 2021
News Summary - Demonstration by Congress workers in support of Aryadan Shaukat in Nilambur
Next Story