Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജനാധിപത്യ മഹിളാ അസോസിയേഷൻ: പി.കെ. ശ്രീമതി ദേശീയ പ്രസിഡന്റ്, മറിയം ധാവ്ളെ ജനറൽ സെക്രട്ടറി

text_fields
bookmark_border
ജനാധിപത്യ മഹിളാ അസോസിയേഷൻ: പി.കെ. ശ്രീമതി ദേശീയ പ്രസിഡന്റ്, മറിയം ധാവ്ളെ ജനറൽ സെക്രട്ടറി
cancel

തിരുവനന്തപുരം: അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ദേശീയ പ്രസിഡന്‍റായി പി.കെ. ശ്രീമതി തെരഞ്ഞെടുക്കപ്പെട്ടു. ജനറൽ​ സെക്രട്ടറിയായി മറിയം ധാവ്‌ളെയും ട്രഷററായി എസ്. പുണ്യവതിയും തുടരും. തിരുവനന്തപുരത്ത്​ തിങ്കളാഴ്ച സമാപിച്ച 13ാം ദേശീയ സമ്മേളനത്തിലാണ്​ തെരഞ്ഞെടുപ്പ്​. കേരളത്തില്‍നിന്ന് കെ.കെ. ശൈലജ, പി. സതീദേവി, സൂസന്‍ കോടി, പി.കെ. സൈനബ എന്നിവര്‍ ഉള്‍പ്പെടെ 15 വൈസ് പ്രസിഡന്റുമാരാണ്. സി.എസ്. സുജാത, എന്‍. സുകന്യ എന്നിവര്‍ ഉള്‍പ്പെടെ ഒമ്പത് ജോയന്റ് സെക്രട്ടറിമാരുണ്ട്.

രണ്ടു പതിറ്റാണ്ടിന്​ ശേഷമാണ്​ സി.പി.എമ്മിന്‍റെ വനിതസംഘടനയുടെ തലപ്പത്ത്​ മലയാളി എത്തുന്നത്​. 1998ല്‍ സുശീലാ ഗോപാലന്‍ ജനറല്‍ സെക്രട്ടറിയായതിനു​ ശേഷം മുഖ്യഭാരവാഹി സ്ഥാനത്ത്​ എത്തുന്ന ആദ്യത്തെ മലയാളിയാണ്​ ​പി.കെ. ശ്രീമതി. നിലവിൽ മഹിള അസോസിയേഷന്‍റെ ഏറ്റവും പ്രബല ഘടകം കേരളമാണ്​. 96 ലക്ഷം വരുന്ന സംഘടനയുടെ അംഗസംഖ്യയിൽ 57 ലക്ഷത്തോളം പേർ കേരളത്തിൽനിന്നാണ്​. നേരത്തേ കോടിയിലേ​റെയുണ്ടായിരുന്ന അംഗസംഖ്യ ബംഗാളിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ്​ ഇടിഞ്ഞത്​.

സ്ത്രീകളുടെ തുല്യാവകാശത്തിനുള്ള പോരാട്ടം ശക്തമാക്കാൻ ശ്രമിക്കുമെന്ന്​ പി.കെ. ​ശ്രീമതി പറഞ്ഞു. രാജ്യത്ത്​ ജനാധിപത്യംതന്നെ അപകടത്തിലാണ്​. സ്ത്രീ അവകാശങ്ങൾക്കുള്ള പോരാട്ടത്തിനൊപ്പം ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള സമരങ്ങളിലും സംഘടന ഊന്നൽ നൽകേണ്ടതുണ്ടെന്നും അവർ തുടർന്നു.

സുഭാഷിണി അലി, മാലിനി ഭട്ടാചാര്യ, രമാദാസ്, യു. വാസുകി, സുധ സുന്ദരരാമന്‍, ജഹനാര ഖാന്‍, കീര്‍ത്തി സിങ്, രാംപാരി, ദെബോലീന ഹെംബ്രാം, രമണി ദേബ് ബര്‍മ, ജഗന്മതി സാങ്വാന്‍ എന്നിവരാണ് മറ്റ് വൈസ് പ്രസിഡന്റുമാര്‍. കൃഷ്ണ രക്ഷിത്, രമാദേവി, താപസി പ്രഹരാജ്, ഝര്‍ണാ ദാസ്, കനിനിക ഘോഷ്, ആശാ ശര്‍മ, പി. സുഗന്ധി എന്നിവര്‍ ജോയന്റ് സെക്രട്ടറിമാരായും മധു ഗാര്‍ഗ്, നിയതി ബര്‍മന്‍, ടി. ദേവി, മല്ലു ലക്ഷ്മി, സവിത, പ്രാചി ഹത്വേക്കര്‍, അര്‍ച്ചന പ്രസാദ് എന്നിവര്‍ അസി. സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു.

ആറു ദിവസത്തെ സമ്മേളനം ആയിരക്കണക്കിന്​ വനിതകൾ അണിനിരന്ന റാലിയോടെ സമാപിച്ചു. സമാപന റാലി പുത്തരിക്കണ്ടം മൈതാനത്ത്​ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്​ഘാടനം​ ചെയ്തു. പി.കെ. ശ്രീമതി അധ്യക്ഷതവഹിച്ചു. സി.പി.എം പോളിറ്റ്​ ബ്യുറോ അംഗങ്ങളായ വൃന്ദ കാരാട്ട്​, സുഭാഷിണി അലി തുടങ്ങിയവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Democratic Women's Association: P.K. Sreemathi National President
Next Story