ജനാധിപത്യ അട്ടിമറി ചെറുക്കണം -കെ.എൻ.എം മർകസുദ്ദഅവ
text_fieldsകെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ പ്രസിഡന്റ് സി.പി ഉമർ സുല്ലമി അധ്യക്ഷ പ്രസംഗം നടത്തുന്നു
കൊടുങ്ങല്ലൂർ (തൃശൂർ): ഇന്ത്യൻ ഭരണകൂട സംവിധാനങ്ങളെ വരുതിയിലാക്കി ജനാധിപത്യം അട്ടിമറിക്കുന്ന സംഘ്പരിവാർ ഫാഷിസത്തെ ചെറുക്കാൻ ജനകീയ മുന്നേറ്റം ഉയർന്നുവരണമെന്ന് കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന പ്രതിനിധി സമ്മേളനം ആഹ്വാനം ചെയ്തു. മാധ്യമങ്ങളെയും നിയമ സംവിധാനങ്ങളെയും ഉദ്യോഗസ്ഥവൃന്ദത്തെയും രഹസ്യാന്വേഷണ ഏജൻസികളെയും സമൂഹ മാധ്യമങ്ങളെയും അധീശപ്പെടുത്തി സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് സാധ്യമല്ലാതാക്കി. ഇതിനെതിരെ ജനകീയ മുന്നേറ്റം അനിവാര്യമാണ്. അഴിമതിയും കെടുകാര്യസ്ഥതയും കാരണം നീറ്റ്, സി.ബി.എസ്.ഇ പരീക്ഷാഫലങ്ങൾ അട്ടിമറിച്ച കേന്ദ്ര സർക്കാറിനെതിരെ ജൻസി സംഘശക്തി നടത്തുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
സ്പോർട്സ്-യുവജനക്ഷേമ മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് സി.പി. ഉമർ സുല്ലമി അധ്യക്ഷത വഹിച്ചു. കെ.പി. നൗഷാദലി എം.എൽ.എ മുഖ്യാതിഥിയായി. ജന. സെക്രട്ടറി എം. അഹമ്മദ് കുട്ടി മദനി ആമുഖഭാഷണം നടത്തി. കെ.ജെ.യു ജന. സെക്രട്ടറി ഡോ. എ.കെ. അബ്ദുൽ ഹമീദ് മദനി പുസ്തപ്രകാശനം നിർവഹിച്ചു. കെ.എൽ.പി. ഹാരിസ്, പ്രഫ. കെ.പി. സകരിയ്യ, എൻ.എം. അബുൽ ജലീൽ, സി. മമ്മു കോട്ടക്കൽ, കെ.പി. ഖാലിദ്, എം.ടി. മനാഫ്, സി. അബ്ദുല്ലത്തീഫ്, അബ്ദുല്ലത്തീഫ് മദനി പുത്തൂർ, റശീദ് ഉഗ്രപുരം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

