Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലോളി കമ്മിറ്റി...

പാലോളി കമ്മിറ്റി റിപ്പോർട്ട്​ നടപ്പാക്കുന്നതിൽ വീഴ്​ച; മുസ്​ലിം വികസന കോർപറേഷൻ രൂപവത്​കരിക്കണമെന്ന്​ ആവശ്യം

text_fields
bookmark_border
Paloli Mohammed Kutty
cancel

തി​രു​വ​ന​ന്ത​പു​രം: മു​സ്​​ലിം സ​മു​ദാ​യ​ത്തി​െൻറ പി​ന്നാ​ക്കാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ക്ഷേ​മ​പ​ദ്ധ​തി​ക​ൾ കോ​ട​തി വി​ധി​യി​ലൂ​ടെ അ​ട്ടി​മ​റി​ക്ക​പ്പെ​ട്ട​ത്​ പാ​ലോ​ളി ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്​ ന​ട​പ്പാ​ക്കു​ന്ന​തി​ൽ വ​രു​ത്തി​യ വീ​ഴ്​​ച കാ​ര​ണം. പാ​ലോ​ളി ക​മ്മി​റ്റി​യു​ടെ പ​ഠ​ന​ത്തി​ലൂ​ടെ പു​റ​ത്തു​വ​ന്ന​ത്​ കേ​ര​ള​ത്തി​ലെ മു​സ്​​ലിം ന്യൂ​ന​പ​ക്ഷ​ത്തി​െൻറ പി​ന്നാ​ക്കാ​വ​സ്ഥ​യു​ടെ നേ​ർ​ചി​ത്ര​മാ​യി​രു​ന്നു. ഇ​തി​ന്​ പ​രി​ഹാ​ര​മാ​യി മു​സ്​​ലിം പി​ന്നാ​ക്കാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​നു​ള്ള പ്ര​ത്യേ​ക വ​കു​പ്പ്​ കൊ​ണ്ടു​വ​രു​ന്ന​തി​ന്​ പ​ക​രം അ​ന്ന​ത്തെ സ​ർ​ക്കാ​ർ പൊ​തു​ഭ​ര​ണ വ​കു​പ്പി​ന്​ കീ​ഴി​ൽ ന്യൂ​ന​പ​ക്ഷ ക്ഷേ​മ​ത്തി​ന്​ പ്ര​ത്യേ​ക സെ​ൽ രൂ​പ​വ​ത്​​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്​ കീ​ഴി​ൽ ന്യൂ​ന​പ​ക്ഷ ഡ​യ​റ​ക്​​ട​റേ​റ്റും സ്ഥാ​പി​ച്ചു.

പാ​ലോ​ളി ക​മ്മി​റ്റി ശി​പാ​ർ​ശ ചെ​യ്​​ത​തു​പ്ര​കാ​ര​മു​ള്ള പ​ദ്ധ​തി​ക​ൾ ന്യൂ​ന​പ​ക്ഷ ക്ഷേ​മ ഡ​യ​റ​ക്​​ട​റേ​റ്റി​ന്​ കീ​ഴി​ലാ​ണ്​ മു​സ്​​ലിം സ​മു​ദാ​യ​ത്തി​നു​വേ​ണ്ടി ന​ട​പ്പാ​ക്കി​യ​ത്. പൂ​ർ​ണ​മാ​യും മു​സ്​​ലിം സ​മു​ദാ​യ​ത്തി​നു​വേ​ണ്ടി ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ളി​ൽ​ 2011 ജ​നു​വ​രി 31, ഫെ​ബ്രു​വ​രി 22 എ​ന്നീ തീ​യ​തി​ക​ളി​ലെ ഉ​ത്ത​ര​വി​ലൂ​ടെ 20 ശ​ത​മാ​നം പ​രി​വ​ർ​ത്തി​ത ക്രൈ​സ്​​ത​വ​ർ​ക്കും ല​ത്തീ​ൻ ക്രൈ​സ്​​ത​വ​ർ​ക്കും പ്രാ​തി​നി​ധ്യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​താ​ണ്​ പി​ന്നീ​ട്​ 80:20 അ​നു​പാ​ത ത​ർ​ക്ക​മാ​യി വ​ള​രു​ക​യും ക്രൈ​സ്​​ത​വ സം​ഘ​ട​ന​ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ച്​ ആ​നു​കൂ​ല്യ​ങ്ങ​ൾ റ​ദ്ദാ​ക്കു​ന്ന സ്ഥി​തി​യി​ൽ എ​ത്തി​ച്ച​തും.

പാ​ലോ​ളി ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ പി​ന്നാ​ക്ക​മെ​ന്ന്​ ക​ണ്ടെ​ത്തി​യ മു​സ്​​ലിം സ​മു​ദാ​യ​ത്തി​നു​വേ​ണ്ടി മു​സ്​​ലിം വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ​പോ​ലു​ള്ള സം​വി​ധാ​ന​മാ​ണ്​ ന​ട​പ്പാ​ക്കേ​ണ്ടതെ​ന്ന്​ അ​ക്കാ​ല​ത്തു​ത​ന്നെ അ​ഭി​പ്രാ​യ​മു​യ​ർ​ന്നി​രു​ന്നു. പ​രി​വ​ർ​ത്തി​ത ക്രൈ​സ്​​ത​വ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ, മു​ന്നാ​ക്ക സ​മു​ദാ​യ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ, പ​ട്ടി​ക​ജാ​തി/ വ​ർ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ തു​ട​ങ്ങി​യ​വ​യു​ടെ മാ​തൃ​ക​യി​ൽ മു​സ്​​ലിം വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ രൂ​പ​വ​ത്​​ക​രി​ക്കു​ക​യും ആ​നു​കൂ​ല്യ​ം അ​തി​ന്​ കീ​ഴി​ൽ ഏ​​ർ​പ്പെ​ടു​ത്തു​ക​യു​മാ​ണ്​ ചെ​യ്യേ​ണ്ട​തെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു. പ​ക​രം ന്യൂ​ന​പ​ക്ഷ വ​കു​പ്പും ഡ​യ​റ​ക്​​ട​റേ​റ്റും രൂ​പ​വ​ത്​​ക​രി​ച്ച്​ അ​തി​ന്​ കീ​ഴി​ൽ മു​സ്​​ലിം സ​മു​ദാ​യ​ത്തി​ലെ പാ​വ​പ്പെ​ട്ട​വ​ർ​ക്കു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യ​താ​ണ്​ മ​റ്റ്​ ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ൾ പി​ൽ​ക്കാ​ല​ത്ത്​ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ക്കാ​ൻ വ​ഴി​യൊ​രു​ക്കി​യ​ത്.

മാ​ത്ര​മ​ല്ല, മു​സ്​​ലിം സ​മു​ദാ​യ​ത്തി​നു​വേ​ണ്ടി ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ളി​ൽ 20 ശ​ത​മാ​നം മ​റ്റ്​ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ അ​നു​വ​ദി​ച്ചു. നി​ല​വി​ൽ പ​രി​വ​ർ​ത്തി​ത ക്രൈ​സ്​​ത​വ വി​ക​സ​ന കോ​ർ​പ​റേ​ഷ​ന്​ കീ​ഴി​ലും മു​ന്നാ​ക്ക വി​ക​സ​ന കോ​ർ​പ​റേ​ഷ​ന്​ കീ​ഴി​ലും സ​മാ​ന പ​ദ്ധ​തി​ക​ളാ​ണ്​ ന​ട​പ്പാ​ക്കു​ന്ന​ത്.

കോ​ട​തി വി​ധി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ പാ​ലോ​ളി ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്​ ന​ട​പ്പാ​ക്കു​ന്ന ഘ​ട്ട​ത്തി​ൽ സ​ർ​ക്കാ​ർ വ​രു​ത്തി​യ വീ​ഴ്​​ച തി​രു​ത്തു​ക​യും മു​സ്​​ലിം വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ രൂ​പ​വ​ത്​​ക​രി​ച്ച്​ മു​സ്​​ലിം ക്ഷേ​മ​പ​ദ്ധ​തി​ക​ൾ അ​തി​ന്​ കീ​ഴി​ലേ​ക്ക്​ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാണ്. ആ​റ്​ ​സ്​​കോ​ള​ർ​ഷി​പ്പു​ക​ളും മ​ത്സ​ര പ​രീ​ക്ഷ പ​രി​ശീ​ല​ന​കേ​ന്ദ്ര​ങ്ങ​ളു​മാ​ണ്​ നി​ല​വി​ൽ മു​സ്​​ലിം ന്യൂ​ന​പ​ക്ഷ​ത്തി​നാ​യി ആ​വി​ഷ്​​ക​രി​ച്ച്​ ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​ത്​ കോ​ർ​പ​റേ​ഷ​ന്​ കീ​ഴി​ലേ​ക്ക്​ മാ​റ്റു​ക​യും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക്​ പൊ​തു​വാ​യു​ള്ള പ​ദ്ധ​തി​ക​ൾ ന്യൂ​ന​പ​ക്ഷ വ​കു​പ്പി​നും ഡ​യ​റ​ക്​​ട​റേ​റ്റി​ന്​ കീ​ഴി​ലും ന​ട​പ്പാ​ക്ക​ണ​മെ​ന്നു​മാ​ണ്​ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minority welfare schemes
News Summary - Demand for the formation of a Muslim Development Corporation
Next Story