Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.പി പൊലീസിന്...

യു.പി പൊലീസിന് തിരിച്ചടി; സിദ്ദീഖ് കാപ്പനെതിരെ വീണ്ടും അന്വേഷണം നടത്തണമെന്ന ആവശ്യം തള്ളി

text_fields
bookmark_border
siddique kappan
cancel

ന്യൂഡൽഹി: ഹാഥ്​റാസിലേക്കുള്ള വഴിമധ്യേ അറസ്​റ്റ്​ ചെയ്​ത്​ യു.എ.പി.എ ചുമത്തി ജയിലിലടച്ച കേ​രള പത്ര പ്രവർത്തക യൂനിയൻ ഡൽഹി ഘടകം സെക്രട്ടറി സിദ്ദീഖ്​ കാപ്പ​െൻറ സിമി ബന്ധം അന്വേഷിക്കാൻ യു.പി സർക്കാർ സമർപ്പിച്ച പുതിയ അപേക്ഷ മഥുര കോടതി തള്ളി. ഒരു പൗര​െൻറ നേർക്ക്​ ഭരണകൂടം കാണിക്കുന്ന ഭീകരതയാണ്​ യു.പി സർക്കാറി​െൻറ പുതിയ അപേക്ഷയെന്ന്​ സിദ്ദീഖ്​ കാപ്പന്​ വേണ്ടി സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. വിൽസ്​ മാത്യൂസ്​ വാദിച്ചു.

അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കുറ്റപത്രത്തി​െൻറ പകര്‍പ്പ് ഇതുവരെ പോലീസ് കൈമാറിയിട്ടില്ല. അതിനാൽ കൂടുതല്‍ അന്വേഷണം വേണമെന്ന യു.പി പോലീസി​െൻറ നിലപാട് ദുരുദ്ദേശപരമാണ്​. നിരപരാധിത്വം തെളിയിക്കാന്‍ നുണ പരിശോധനക്ക്​ തയാറാണെന്ന് നേരത്തെ സിദ്ധീഖ് കാപ്പന്‍ തന്നെ കോടതിക്കു മുമ്പാകെ അറിയിച്ചതുമാണ്​. മേലിൽ ഇത്തരത്തിലുള്ള അപേക്ഷകളുമായി യു.പി സർക്കാർ വരാതിരിക്കാൻ 55,000 രൂപ കോടതി ചെലവ് ഇൗടാക്കി ഇൗ അപേക്ഷ തള്ളണമെന്നും ​വിൽസ്​ വാദിച്ചു.

​മറുപടി പറയാൻ യു.പി സർക്കാർ അഭിഭാഷകന്​ കഴിയുന്നതിന്​ മു​െമ്പ അപേക്ഷ കോടതി തള്ളിക്കളഞ്ഞു.

പത്ത്​ മാസമായ കേസിൽ നാല്​ മാസമായിട്ടും കുറ്റപത്രത്തി​െൻറ പകർപ്പ്​ ഇതുവരെ സിദ്ദീഖ്​ കാപ്പന്​ നൽകാത്തത്​ നിയമവാഴ്​ചയോടുള്ള ക്രൂരതയാണെന്നും അതിനാൽ സിദ്ദീഖ്​ സ്വമേധയാ ജാമ്യത്തിനർഹനാണെന്നും അഭിഭാഷകൻ വാദിച്ചു. ഇക്കാര്യത്തിൽ യു.പി സർക്കാറി​െൻറ മറുപടി തേടിയിട്ടു​​ണ്ടെന്നായിരുന്നു ജഡ്​ജിയു​ടെ പ്രതികരണം.

സിദ്ദീഖ്​ കാപ്പ​െൻറ ജീവൻ അപകടത്തിലാണെന്നും ജയിലിൽ ശാരീരകവും മാനസികവുമായ പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ടെന്നും അതിനാൽ ചികിൽസക്കും കൗൺസിലിങ്ങിനും​ അടക്കമുള്ളവക്കായിഎയിംസിൽ പ്രവേശിപ്പിക്കണമെന്നും അഭിഭാഷകൻ ബോധിപ്പിച്ചു. ഇതേക്കുറിച്ച്​ അഡീഷണല്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അനില്‍കുമാര്‍ പാണ്ഡെ മഥുര ജയിലധികൃതരുടെ റിപ്പോർട്ട്​ തേടി കേസ് ഓഗസ്​റ്റ്​ 23ന് വീണ്ടും പരിഗണിക്കും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP policeSidheeq Kappan
News Summary - demand for re-investigation against siddique kappan rejected
Next Story