കണ്ടക്ടർമാർക്ക് ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യം ഗൗരവമുള്ളത് -ഹൈകോടതി
text_fieldsകൊച്ചി: കെ.എസ്.ആർ.ടി.സി വനിത കണ്ടക്ടർമാർക്ക് ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യം ഗൗരവമുള്ളതെന്ന് ഹൈകോടതി. ഇക്കാര്യത്തിൽ നയപരമായ തീരുമാനം സാധ്യമാണോയെന്നത് സംബന്ധിച്ച് ജസ്റ്റിസ് എൻ. നഗരേഷ് സംസ്ഥാന സർക്കാറിന്റെ വിശദീകരണം തേടി. വിഷയം രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കാൻ മാറ്റി.
ശമ്പളത്തോടെയുള്ള ആർത്തവ അവധിക്ക് കേരള സർവിസ് ചട്ടങ്ങളിൽ വ്യവസ്ഥയില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ, കെ.എസ്.ആർ.ടി.സിയിൽ ഡബിൾ ഡ്യൂട്ടി സമ്പ്രദായമാണെന്നും പ്രതിദിനം 14 -16 മണിക്കൂർ വരെ ജോലി ചെയ്യേണ്ടിവരുന്നുണ്ടെന്നും ഹരജിക്കാരായ വനിതാ കണ്ടക്ടർമാർ വാദിച്ചു.
കർണാടക, ഒഡീഷ, ബിഹാർ ട്രാൻസ്പോർട്ട് കോർപറേഷനുകളിൽ ആർത്തവ അവധി നടപ്പാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, സ്ഥാപനത്തിന്റെ സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുക്കണമെന്ന് കോടതി വാക്കാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

