Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right200ലധ ികം കിലോ മീറ്റർ...

200ലധ ികം കിലോ മീറ്റർ കാൽനടയാത്ര ചെയ്​ത യുവാവ്​ വഴിയിൽ വീണുമരിച്ചു

text_fields
bookmark_border
200ലധ ികം കിലോ മീറ്റർ കാൽനടയാത്ര ചെയ്​ത യുവാവ്​ വഴിയിൽ വീണുമരിച്ചു
cancel

ന്യൂഡൽഹി: ലോക്ക്​ഡൗൺ പ്രഖ്യാപിച്ചതോടെ ഡൽഹിയിൽ നിന്നും 200ലധികം കിലോമീറ്റർ കാൽനടയായി യാത്രചെയ്​ത യുവാവിന് ​ ദാരുണാന്ത്യം. ഡൽഹിയിൽനിന്നും മധ്യപ്രദേശിലേക്ക്​ നടന്ന രൺവീർ സിങ്​ എന്ന 38 കാരനാണ്​ 200 കിലോമീറ്റർ പിന്നിട്ടപ് പോൾ വഴിയിൽ കുഴഞ്ഞുവീണ്​ മരിച്ചത്​.

ഇയാൾ ഡൽഹിയിൽ ഡെലിവറി ഏജൻറായി ജോലി ചെയ്യുകയായിരുന്നു. കോവിഡ്​ പടരുന ്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസത്തെ ലോക്ക്​ഡൗൺ പ്രഖ്യാപിച്ചതോടെ സ്വന്തം സംസ്​ഥാനത്തേക്ക്​ മടങ്ങാൻ മറ്റു വഴിയില്ലാതായി.

മധ്യപ്രദേശിലെ മൊറീന ജില്ലയിലാണ്​ രൺവീർ സിങ്ങിൻെറ ഗ്രാമം. രാജ്യ തലസ്​ഥാനത്തുനിന്നും 326 കി.മീ ദൂരം. ഭക്ഷണമോ വെള്ളമോ ഇല്ലാതെയായിരുന്നു നടത്തം. ഉത്തർപ്രദേശിലെ ആഗ്രയിലെത്തിയപ്പോൾ അവിടത്തെ ചായക്കടക്കാരൻ നൽകിയ ചായയും ബിസ്​ക്കറ്റും മാത്രമായിരുന്നു ദിവസങ്ങൾക്ക്​ ശേഷമുള്ള ഭക്ഷണം. വീട്ടിലെത്താൻ 80 കിലോ മീറ്റർ കൂടി താണ്ടിയാൽ മതിയായിരുന്നു. എന്നാൽ അതിനു​മുന്നേ രൺവീർ സിങ്ങിന്​ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

ഡൽഹിയിൽനിന്നും ആയിരങ്ങളാണ്​ കിലോമീറ്ററുകൾ താണ്ടി സ്വന്തം സംസ്​ഥാനങ്ങളിലേക്ക്​ മടങ്ങുന്നത്​.
കൈകുഞ്ഞുങ്ങളും സ്​ത്രീകളടക്കമുള്ളവരാണ്​ നൂറിലേറെ കിലോമീറ്റർ കാൽനടയായി സഞ്ചരിക്കുന്നത്​.

യു.പി സർക്കാർ ഇവർക്ക്​ നാട്ടിലേക്ക്​ മടങ്ങാൻ ബസുകൾ അയച്ചിരുന്നു. എന്നാൽ ഇതുവരെ പൂർണമായും അവ നടപ്പിലായിട്ടില്ല. ബസുകൾക്കായി രാത്രി ഏറെ വൈകിയും ആനന്ദ്​ വിഹാർ ബസ്​ സ്​റ്റോപ്പിൽ നൂറുകണക്കിന്​ ജനങ്ങൾ തടിച്ചുകൂടിയിരുന്നു. കോവിഡ്​ പ്രോ​ട്ടോക്കോൾ പ്രകാരം കൂട്ടം കൂടി നിൽക്കാതെ സാമൂഹ്യ അകലം പാലിക്ക​ണമെന്ന നിർദേശങ്ങൾ എല്ലാം അപ്രസക്തമാകുന്ന തരത്തിലാണ്​ ഇവിടത്തെ സംഭവങ്ങൾ.


LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newslockdownDelhi migrant workers
News Summary - Delivery Agent Who Walked 200 km From Delhi Dies On Highway -India news
Next Story