Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആദിവാസി യുവതിക്ക്...

ആദിവാസി യുവതിക്ക് ചോരുന്ന കൂരയില്‍ പ്രസവം

text_fields
bookmark_border
ആദിവാസി യുവതിക്ക് ചോരുന്ന കൂരയില്‍ പ്രസവം
cancel

സുല്‍ത്താന്‍ ബത്തേരി: പ്ലാസ്​റ്റിക് കൊണ്ട് മറച്ച ചോരുന്ന കൂരയില്‍ ആദിവാസി യുവതി പ്രസവിച്ചിട്ട് ഏഴു ദിവസമായിട്ടും ട്രൈബല്‍ വകുപ്പിലെ ആരും ഇതുവരെ സംഭവം അറിഞ്ഞില്ല. ചീരാല്‍ കായല്‍ക്കുന്ന് നായ്ക്ക കോളനിയിലെ മണിയുടെ ഭാര്യ ബിന്ദു (30) ആണ് കഴിഞ്ഞ ശനിയാഴ്ച സ്വന്തം കൂരയില്‍ പ്രസവിച്ചത്.

കൂലിപ്പണിക്കാരനായ മണിക്ക് ഭാര്യയെ ആശുപത്രിയിലെത്തിക്കാനുള്ള സാമ്പത്തികശേഷി ഇല്ലായിരുന്നു. ഇപ്പോള്‍ പ്രസവിച്ച കുട്ടി കൂടാതെ ഏഴും മൂന്നും ഒന്നരയും പ്രായമുള്ള മൂന്നു കുട്ടികള്‍ കൂടിയുണ്ട്. മുന്‍ പ്രസവങ്ങളെല്ലാം ബിന്ദുവി​​െൻറ മംഗലംകാര്‍പ്പിലെ സ്വന്തം വീട്ടിലായിരുന്നു. അവിടെ ട്രൈബല്‍ വകുപ്പി​​െൻറ സഹായം കൃത്യമായി ലഭിച്ചിരുന്നതിനാല്‍ ആശുപത്രിയിലായിരുന്നു പ്രസവം നടന്നത്. മണിയുടെ അമ്മ പുള്ളിയാണ് സഹായത്തിനുള്ളത്. 

രണ്ടുവര്‍ഷം മുന്‍പാണ് പുതിയ വീടു പണിയുന്നതിന് പഴയത് പൊളിച്ചത്. ഇവര്‍ താല്‍കാലിക ഷെഡിലാണ് താമസം. വീടു പണിയുന്നതിന് തറകെട്ടിയ ശേഷം കരാറുകാരന്‍ മുങ്ങി. ദിവസങ്ങള്‍മാത്രം പ്രായമുള്ള കുട്ടിയടക്കം ഏഴ് പേര്‍ ഒറ്റമുറിക്കൂരയിലാണ് താമസിക്കുന്നത്. സുഖപ്രസവമായിരുന്നതിനാല്‍ അമ്മക്കും കുട്ടിക്കും കുഴപ്പമൊന്നുമില്ല. വിധവയായ പുള്ളി പെന്‍ഷന് അപേക്ഷ നല്‍കിയിട്ട് വര്‍ഷങ്ങളായെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ട്രൈബല്‍ വകുപ്പി​​െൻറ ഭാഗത്തുനിന്നും ഒരു സഹായവും ലഭിക്കുന്നില്ലെന്ന് ഇവര്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tribal ladylwayanad
News Summary - deliary in tribal lady leaked shelter in wayanad
Next Story