Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2020 12:01 AM IST Updated On
date_range 6 March 2020 12:01 AM ISTവിദ്വേഷ പ്രസംഗ കേസ്: ഇടപെടാനുള്ള ഇരയുടെ അഭ്യർഥനക്ക് കോടതി അനുമതിയില്ല
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹി കലാപത്തിന് വഴിമരുന്നിട്ട ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തി ൽ പൊലീസ് നടപടി ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് ഹർഷ് മന്ദർ സമർപ്പിച്ച ഹരജിയിൽ ഇടപെടാൻ അനുവദിക്കണമെന്ന കലാപ ഇരയുടെ അപേക്ഷ സുപ്രീംകോടതി പരിഗണിച്ചില്ല. മുതി ർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ആണ് ഇരക്കുവേണ്ടി കോടതിയെ സമീപിച്ചത്.
ഹർ ഷ് മന്ദർ കേസ് വെള്ളിയാഴ്ച വാദം കേൾക്കാനിരിക്കുകയാണ്. ഹർഷ് മന്ദർ നടത്തിയ പ്രസം ഗത്തിെൻറ വിഡിയോ താൻ കണ്ടെന്നും അത് വിശദീകരിക്കാൻ അനുവദിക്കണമെന്നും ഗോൺസാൽവസ് അഭ്യർഥിച്ചു.
എന്നാൽ, ഇക്കാര്യം സോളിസിറ്റർ ജനറൽ വിശദീകരിച്ചിട്ടുണ്ടെന്നും ആ നടപടിയിൽ നിങ്ങളുടെ സേവനം ആവശ്യമില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ ബെഞ്ച് വ്യക്തമാക്കി. മന്ദറിനെതിരെ ബുധനാഴ്ച ഡൽഹി പൊലീസ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.
സുപ്രീംകോടതിക്കും ജഡ്ജിമാർക്കുമെതിരെ മോശം പരാമർശം നടത്തിയതിന് ഇദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്നാണ് പൊലീസ് ആവശ്യം. വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട മന്ദർ, കോടതിക്കും സർക്കാറിനും പാർലമെൻറിനുമെതിരെ മോശം പരാമർശം നടത്തിയെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ ആരോപിച്ചതിന് പിന്നാലെയാണ് ഡൽഹി പൊലീസ് കോടതിയിൽ സത്യവാങ്മൂലം നൽകിയത്.
ഹെൽപ്ഡെസ്ക് പോലും ഡൽഹി സർക്കാർ തയാറാക്കിയില്ല–വൃന്ദ കാരാട്ട്
ന്യൂഡൽഹി: വംശീയാതിക്രമത്തിലെ ഇരകളെ സഹായിക്കാൻ ഹെൽപ്െഡസ്ക് ഒരുക്കാൻപോലും ഡൽഹി സർക്കാർ തയാറായിട്ടില്ലെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. നാശനഷ്ടം കണക്കാക്കാനോ രേഖപ്പെടുത്താനോ ഔദ്യോഗിക സംവിധാനങ്ങളില്ല. കത്തിയമർന്ന വീടുകളുടെ വിഡിയോ ഔദ്യോഗികമായി ചിത്രീകരിക്കാത്തതിനാൽ വൃത്തിയാക്കാനാകുന്നില്ല. അടിയന്തര ഇടപെടലുണ്ടാവണമെന്ന് നാലുദിവസം മുമ്പ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഒരു നടപടിയുമുണ്ടായില്ലെന്ന് വൃന്ദ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളുടെ സ്ഥിതി ഞെട്ടിക്കുന്നതാണ്. പൊലീസ് നിയമപരമായി പ്രവർത്തിക്കുമെന്ന് ഉറപ്പാക്കി ജനങ്ങളുടെ വിശ്വാസം ആർജിക്കണം. അത്തരം ഒരു ഇടപെടലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോ പൊലീസോ ചെയ്യുന്നില്ല. പരിക്കേറ്റ് ആശുപത്രിയിലെത്തിയവരുടെ റിപ്പോർട്ട് അടിസ്ഥാനമാക്കി എഫ്.ഐ.ആർ രജിസ്റ്റർചെയ്യാൻ തയാറാകുന്നില്ല. കമ്പ്യൂട്ടർ ഹാങ്ങാണ് എന്ന വിചിത്രന്യായമാണ് ദയാൽപൂരടക്കം പൊലീസ് സ്റ്റേഷനുകളിൽനിന്ന് പറഞ്ഞതെന്നും അവർ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story