ഡല്‍ഹി ഫലം ബി.ജെ.പിയുടെ വംശീയ രാഷ്ട്രീയത്തിനുള്ള പ്രഹരം – ഹമീദ് വാണിയമ്പലം
text_fieldsതിരുവനന്തപുരം: ഡൽഹി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി നേടിയ വിജയം രാജ്യത്തെ ജനതയെ ധ്രുവീകരിച്ച് നേട്ടം കൊയ്യാ നായി ആസൂത്രണം ചെയ്ത ബി.ജെ.പിയുടെ വംശീയ രാഷ്ട്രീയത്തിനുള്ള പ്രഹരമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹ മീദ് വാണിയമ്പലം.
പൗരത്വ പ്രക്ഷോഭത്തെ ചോരയിൽ മുക്കി കൊല്ലാനും സമരക്കാരെ പൈശാചികവൽക്കരിച്ച് ഭൂരിപക്ഷ വോട്ടർമാരെ സ്വാധീനിക്കാനുമുള്ള ശ്രമമാണ് ഡൽഹി ജനത പരാജയപ്പെടുത്തിയത്. ബദൽ രാഷ്ട്രീയമുയർത്തിയല്ല ആം ആദ്മി മത്സരിച്ചതെങ്കിലും കെജ്രിവാൾ സർക്കാറിെൻറ ജനക്ഷേമ പ്രവർത്തനങ്ങൾ ജനം സ്വീകരിക്കുകയായിരുന്നു.
നികൃഷ്ടമായ വംശീയ രാഷ്ട്രീയത്തെ പരാജപ്പെടുത്താൻ കിട്ടിയ അവസരം പ്രയോനജനപ്പെടുത്തിയ ഡൽഹിയിലെ വോട്ടർമാരെ അഭിനന്ദിക്കുന്നു. ഈ തെരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചന മുന്‍നിര്‍ത്തി ബി.ജെ.പിക്കെതിരെ വിശാല മതനിരപേക്ഷചേരി കെട്ടിപ്പടുക്കാന്‍ ഇനിയെങ്കിലും സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
