ഡൽഹി സ്ഫോടനം: പ്രതിയായി മലയാളി ഡോക്ടറുടെ ഫോട്ടോ തെറ്റായി ഉപയോഗിച്ചു; പ്രതിഷേധിച്ച് ഡോക്ടർമാരുടെ സംഘടന
text_fieldsഡോ. ആരിഫ് മുഹമ്മദിന്‍റെ ഫോട്ടോ തെറ്റായി ഉപയോഗിച്ച് ടൈംസ് നൗ ചാനൽ നൽകിയ വാർത്ത
കൊച്ചി: കോഴിക്കോട് സ്വദേശിയായ യുവ കാർഡിയോളജിസ്റ്റ് ഡോ. ആരിഫ് മുഹമ്മദിന്‍റെ ഫോട്ടോ ഡൽഹി ബോംബാക്രമണ കേസ് പ്രതിയുടേതായി തെറ്റായി ഉപയോഗിച്ച് മാധ്യമറിപ്പോർട്ടുകൾ പ്രചരിക്കുന്നതിനെ കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ (സി.എസ്.ഐ) കേരള ചാപ്റ്റർ ശക്തമായി അപലപിച്ചു.
നിരവധി മാധ്യമങ്ങളും സമൂഹമാധ്യമ പോസ്റ്റുകളും ആരിഫിന്‍റെ ഫോട്ടോയും ഐഡന്റിറ്റിയും ദുരുപയോഗംചെയ്തു. കോഴിക്കോട് മെട്രോമെഡ് ഇന്റർനാഷനൽ കാർഡിയാക് സെന്ററിൽ ജോലി ചെയ്യുന്ന ഡോ. ആരിഫിന് ഡൽഹിയിലെ സ്ഫോടനവുമായി ഒരുബന്ധവുമില്ല. തെറ്റായ വിവരങ്ങൾ അശ്രദ്ധമായി പ്രസിദ്ധീകരിച്ചതുവഴി നിരപരാധിയായ ഡോക്ടർക്കും കുടുംബത്തിനും മെഡിക്കൽ സമൂഹത്തിനും വലിയ മാനസിക ആഘാതമാണുണ്ടായതെന്ന് സി.എസ്.ഐ കേരള പ്രസിഡന്റ് ഡോ. പി.കെ. അശോകൻ പറഞ്ഞു.
അധികാരികൾ അടിയന്തരമായി ഇടപെട്ട് ഈ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയണമെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ റിപ്പോർട്ടുകൾ ഉടൻ പിൻവലിക്കാനും വിശദീകരണങ്ങൾ നൽകാനും സംഘടന എല്ലാ മാധ്യമങ്ങളോടും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

