പിണറായിക്കെതിരെ നടന്നത് ഡൽഹി പൊലീസിന്റെ കിരാതനടപടി, മോദി ഭരണകൂടം രാജ്യത്തെ തടങ്കൽ പാളയമാക്കുന്നു: എം.ബി രാജേഷ്
text_fieldsന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്നത് പൊലീസിന്റെ കിരാത നടപടിയാണെന്നും ഒരു സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവിനെ അപായപ്പെടുത്താനുള്ള നീക്കമാണ് നടന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.ബി രാജേഷ്. ഒരു മുതിർന്ന നേതാവിനെ മോദി ഭരണകൂടം കൈകാര്യം ചെയ്ത രീതിയിൽ വി.ഡി. സതീശൻ പ്രതിഷേധം അറിയിക്കണം. മാധ്യമപ്രവർത്തകരാണെന്ന് പറഞ്ഞിട്ടും പലരെയും അറസ്റ്റ് ചെയ്തു നീക്കിയെന്നും മോദി ഭരണകൂടം രാജ്യത്തെ ഒരു തടങ്കൽ പാളയം ആക്കുകയാണ് ചെയ്യുന്നതെന്നും എം.ബി. രാജേഷ് വിമർശിച്ചു.
പ്രായത്തെപ്പോലും മാനിക്കാതെ ഒരു പ്രമുഖ നേതാവിനെ റോഡിലൂടെ വലിച്ചിഴച്ച് അറസ്റ്റുചെയ്ത് കൊണ്ടുപോയി. വെള്ളം പോലും നൽകാതെ പൊലീസ് വാഹനത്തിൽ നാലുമണിക്കൂറോളം നഗരത്തിലൂടെ റോന്തുചുറ്റിറ്റു. അങ്ങേയറ്റം കിരാതമായ നടപടിയാണ് ഡൽഹി പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഇതിനെതിരെ കേരളത്തിലും പ്രതിഷേധം കടുപ്പിക്കുമെന്നും സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി ഇതിനോട് പ്രതികരിക്കണമെന്നും എം.ബി. രാജേഷ് പറഞ്ഞു.
പിണറായിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ പ്രതിഷേധിച്ചെങ്കിലും ഡൽഹി പൊലീസ് തികച്ചും മോശമായാണ് പെരുമാറിയിരുന്നു എന്നും ആരോപണമുണ്ട്.
എം.എ. ബേബി, എം.വി ഗോവിന്ദൻ, പി.കെ. ശ്രീമതി. കെ.കെ ശൈലജ എന്നിവരെ ആദ്യം ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സി.പി.എം പി.ബി അംഗം വിജു കൃഷ്ണൻ, സി.ഐ.ടി.യു നേതാക്കൾ, എസ്.എഫ്.ഐ ദേശീയ അധ്യക്ഷൻ ആദർശ് സജി എന്നിവരെയും കസ്റ്റഡിയിലെടുത്ത് നീക്കി. എ.കെ.ജി ഭവനിൽ വൻപൊലീസ് സംഘത്തെയും കേന്ദ്രസേനയെയും ഉൾപ്പെടെ വിന്യസിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

