ഡൽഹിയിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു
text_fieldsന്യൂഡൽഹി: ഡൽഹിയിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു.പടിഞ്ഞാറൻ ഡൽഹി രജൗരി ഗാർഡൻ ശിവാജി എൻക്ലേവ് ഡി.ഡി.എ. ഫ്ലാറ്റ്സ് 163-യിൽ താമസിച്ചിരുന്ന പത്തനംതിട്ട കോന്നിക്കടുത്ത് വള്ളിക്കോട് കോട്ടയം സ്വദേശിനി പാറയിൽ പുത്തൻവീട്ടിൽ അംബിക (48) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.45നാണ് മരണം സ്ഥിരീകരിച്ചത്.
മൂന്നു ദിവസം മുൻപാണ് ചുമയും മറ്റ് ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്. രണ്ടുദിവസം മുമ്പാണ് ഇവരെ ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 22 മുതൽ സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 23 നാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ വളരെ പെട്ടെന്ന് ആരോഗ്യനില മോശമാവുകയായിരുന്നു.
ഡൽഹി മോത്തി ബാഗിലെ കാൽറ ആസ്പത്രിയിലെ നഴ്സായിരുന്നു. ഭർത്താവ് സനൽ കുമാർ (ബിഹാർ സ്വദേശി) മലേഷ്യയിലാണ് ജോലി ചെയ്യുന്നത്. മക്കൾ: അഖിൽ, ഭാഗ്യമോൾ. ഡൽഹിയിൽ മലയാളി നഴ്സുമാരടക്കം നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
