Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡൽഹിയിൽ കോൺഗ്രസ്...

ഡൽഹിയിൽ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി സി.സി. മുകുന്ദൻ തിരിച്ചെത്തി

text_fields
bookmark_border
ഡൽഹിയിൽ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി   സി.സി. മുകുന്ദൻ തിരിച്ചെത്തി
cancel

അ​ന്തി​ക്കാ​ട് (തൃ​ശൂ​ർ): ന്യൂ​ഡ​ൽ​ഹി​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി തി​രി​ച്ചെ​ത്തി​യ സി.​സി. മു​കു​ന്ദ​ൻ മ​ത്സ​ര​രം​ഗ​ത്ത് ഉ​റ​ച്ചു ത​ന്നെ. യു.​ഡി.​എ​ഫ് പി​ന്തു​ന്ന ന​ൽ​കി​യി​ല്ലെ​ങ്കി​ലും സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കാ​ൻ ക​ച്ച​കെ​ട്ടി​യി​റ​ങ്ങി​യ മ​ട്ടാ​ണ്. സി.​പി.​ഐ ഒ​ഴി​കെ എ​ല്ലാ പാ​ർ​ട്ടി​ക​ളു​ടേ​യും നേ​താ​ക്ക​ൾ ത​ന്നെ വ​ന്നു ക​ണ്ടു​വെ​ന്ന് മു​കു​ന്ദ​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, മു​കു​ന്ദ​ൻ നാ​ട്ടി​ക​യി​ൽ യു.​ഡി.​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​തി​നോ​ട് താ​ന്ന്യം മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് അ​ട​ക്കം കോ​ൺ​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗം രം​ഗ​ത്ത് വ​ന്ന​താ​ണ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തെ വെ​ട്ടി​ലാ​ക്കി​യ​ത്.

വി​ക​സ​ന​മു​ര​ടി​പ്പ് ചൂ​ണ്ടി​ക്കാ​ട്ടി കോ​ൺ​ഗ്ര​സ് സ​മ​രം വ​രെ ചെ​യ്തി​രു​ന്നു. താ​ൻ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് മു​കു​ന്ദ​ൻ സ്വ​യം പ്ര​ഖ്യാ​പി​ച്ച​താ​ണ് പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ ചൊ​ടി​പ്പി​ച്ച​ത്. ഇ​തു​മൂ​ലം ചി​ല നേ​താ​ക്ക​ൾ മു​ഖം തി​രി​ഞ്ഞു നി​ൽ​ക്കു​ന്ന നി​ല​പാ​ടാ​ണ്.

പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​യ നാ​ട്ടി​ക​യി​ൽ മ​ത്സ​രി​ക്കാ​ൻ ത​യാ​റാ​യി അ​ഞ്ച് വ​ർ​ഷ​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ സ​ജീ​വ​മാ​യു​ണ്ട്. ഇ​വ​രെ ത​ഴ​ഞ്ഞ് മു​കു​ന്ദ​നെ മ​ത്സ​രി​പ്പി​ക്കു​ന്ന​താ​ണ് പ്രാ​ദേ​ശി​ക​നേ​താ​ക്ക​ളെ വി​ഷ​മി​പ്പി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, മു​കു​ന്ദ​ന്റെ ത​ട്ട​ക​മാ​യ അ​ന്തി​ക്കാ​ട്ടെ കോ​ൺ​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗം അ​ദ്ദേ​ഹ​ത്തെ പി​ന്തു​ണ​ക്കു​ന്നു​ണ്ട്. അ​ഴി​മ​തി​യു​ടെ ക​റ പു​ര​ളാ​ത്ത മു​കു​ന്ദ​ൻ എ​ൽ.​ഡി.​എ​ഫ് കോ​ട്ട​യാ​യ നാ​ട്ടി​ക​യി​ൽ യു.​ഡി.​എ​ഫ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ചാ​ൽ വി​ജ​യ​പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നാ​ണ് ഇ​വ​രു​ടെ നി​ല​പാ​ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi HCUDFCC Mukundanassembly electionCongress
News Summary - C.C. Mukundan returns after holding talks with Congress leaders in Delhi
Next Story