Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഒരു ലക്ഷത്തി​െൻറ രണ്ടു മൊബൈൽ, ആഡംബരകാർ, മണിമാളികയിലെ കോടീശ്വരന്മാർ; കർഷകർക്കെതിരെ സന്തോഷ്​ പണ്ഡിറ്റ്​
cancel
Homechevron_rightNewschevron_rightKeralachevron_right'ഒരു ലക്ഷത്തി​െൻറ...

'ഒരു ലക്ഷത്തി​െൻറ രണ്ടു മൊബൈൽ, ആഡംബരകാർ, മണിമാളികയിലെ കോടീശ്വരന്മാർ'; കർഷകർക്കെതിരെ സന്തോഷ്​ പണ്ഡിറ്റ്​

text_fields
bookmark_border

കോഴിക്കോട്​: കേന്ദ്രസർക്കാറി​െൻറ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന പതിനായിരക്കണക്കിന്​ കർഷകർ നടത്തുന്ന സമരം രാഷ്​ട്രീയ നാടകമാണെന്ന്​ സന്തോഷ്​ പണ്ഡിറ്റ്​. സമരത്തിൽ ​പ​ങ്കെടുക്കുന്ന ഭൂരിഭാഗം പേരുടെ കൈയിലും ഒരു ലക്ഷത്തി​െൻറ രണ്ടു മൊബൈൽ ഫോണു​ം 50 ലക്ഷത്തി​െൻറ ആഡംബരകാറു​മ​ുണ്ടെന്ന്​ സന്തോഷ്​ പണ്ഡിറ്റ്​ പറയുന്നു. പഞ്ചാബിലെ കർഷകർ ഡൽഹിയിൽ നടക്കുന്ന കർഷക സമ​രത്തെക്കുറിച്ച്​ ത​െൻറ നിരീക്ഷണം എന്ന വാക്കുകളോടെയാണ്​ സന്തോഷി​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റ്​.

മണിമാളികയിൽ ജീവിക്കുന്ന കോടീശ്വരന്മാരാണ്​ കർഷക സമരത്തിൽ പ​െങ്കടുക്കുന്നത്​. ഇവരാണോ ഇന്ത്യയിലെ ദരിദ്ര്യ കർഷകർ. പ്രതിഷേധിക്കുന്നവർ കർഷകരല്ല പണം തട്ടുന്ന ഇടനിലക്കാരാണെന്നും സന്തോഷ്​ പണ്ഡിറ്റ്​ പറയുന്നു.


കേരളം, ബംഗാൾ, ബീഹാർ, തമിഴ്​നാട്​ തുടങ്ങിയ സംസ്​ഥാനങ്ങളിലെ കർഷകർ പ്രതിഷേധം ഉയർത്താത്തത്​ കർഷകരുടെ നന്മക്ക്​ വേണ്ടിയാണ്​ ബില്ല്​ എന്നറിയാവുന്നതുകൊണ്ടാണെന്നും സ​േന്താഷ്​ പണ്ഡിറ്റ്​ പറയുന്നു.

സമരം നടത്തുന്നവർ പലരും ധനികരായ ഇടനിലക്കാരാണ്​. നിയമം നടപ്പാക്കുന്നതിലൂടെ ഇടനിലക്കാർക്ക്​ മാത്രമാണ്​ നഷ്​ടം സംഭവിക്കുക. സമരം നടത്തുന്നവരിൽ പലരും ഖാലിസ്​ഥാൻ വാദികളാണെന്നും സന്തോഷ്​ പണ്ഡിറ്റ്​ പറഞ്ഞുവെക്കുന്നു.

കർഷകരെ തെറ്റിദ്ധരിപ്പിച്ച്​ ഇടനിലക്കാർക്ക്​ കമീഷൻ അടിക്കാൻ പറ്റാത്തതി​െൻറ ദേഷ്യമാണ്​ സമരത്തിന്​ പിന്നിലുള്ളതെന്നും ഇന്ത്യയിലെ ഭൂരിഭാഗം കർഷകരും നിയമത്തിൽ സന്തോഷവാൻമാരാണെന്നും സന്തോഷ്​ പണ്ഡിറ്റ്​ ഫേസ്​ബുക്കിൽ കുറിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Santhosh PanditFarmers ProtestFarmers LawDelhi Chalo March
Next Story