ബസ്, ഒാട്ടോ, ടാക്സികൾക്ക് നികുതിയടവിന് സാവകാശം
text_fieldsതിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ വ്യവസായ വകുപ്പുമായി കൂടിയാലോചിച്ച് വ്യാപാരികൾക്ക് പലിശ കുറഞ്ഞ വായ്പ അനുവദിക്കാൻ ഇടപെടുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
നിയമസഭയിൽ ബജറ്റ് ചർച്ചക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സ്റ്റേജ് കാര്യേജ് ബസ്, ഒാേട്ടാ, ടാക്സി എന്നിവക്ക് നികുതി അടയ്ക്കുന്നതിന് ആഗസ്റ്റ് 31 വരെ സാവകാശം നൽകും. ആംനെസ്റ്റി നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി ആഗസ്റ്റ് 31ൽ നിന്ന് നവംബർ 30 വെര നീട്ടി. ടേൺ ഒാവർ നികുതി ഒക്ടോബർ 30 വെര അടയ്ക്കാം. നിലവിൽ ഇത് ജൂലൈ 31 വരെയായിരുന്നു. ഇതോടൊപ്പം വിറ്റുവരവ് നികുതിയുടെ ഒാപ്ഷൻ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി ജൂൺ 30ൽ നിന്ന് സെപ്റ്റംബർ 30 ലേക്ക് നീട്ടിയതായും ധനമന്ത്രി പറഞ്ഞു.
കശുവണ്ടി, കയർ, കൈത്തറി തുടങ്ങിയ പരമ്പരാഗത മേഖലകൾക്ക് പലിശ കുറഞ്ഞ വായ്പ അനുവദിക്കുന്ന കാര്യം പരിഗണിക്കും. അടഞ്ഞു കിടക്കുന്ന സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുന്നതിനാണിത്. പാറ ഖനന ഇനത്തിലെ ടാക്സ് വർധന എന്നതുകൊണ്ട് ഇൗ മേഖലയിൽ അനിയന്ത്രിതമായ ഖനനാനുമതി നൽകി വരുമാനം വർധിപ്പിക്കുമെന്നല്ല, മറിച്ച് ഇൗ മേഖലയിൽനിന്ന് കിട്ടാനുള്ള നികുതി സമാഹരിക്കുമെന്നാണെന്നും മന്ത്രി വിശദീകരിച്ചു.
പ്രാദേശിക വിപണികൾ, ഗോഡൗണുകൾ, കോൾഡ് ചെയിൻ സൗകര്യങ്ങൾ, പൈനാപ്പിൾ-വാഴപ്പഴം-മാമ്പഴം എന്നിവയുടെ സംസ്കരണ കേന്ദ്രങ്ങളും സൃഷ്ടിക്കലിന് ഉയർന്ന പരിഗണന നൽകണം. ബജറ്റ് ചർച്ചയിൽ ഉയർന്നുവന്ന മറ്റ് ആവശ്യങ്ങൾ സബ്ജക്റ്റ് കമ്മിറ്റിയിൽ ചർച്ച ചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.