കായികതാരങ്ങൾക്കുള്ള സർക്കാർ ജോലിയിൽ കാലതാമസം; എം.എസ്.എഫ് പ്രക്ഷോഭത്തിലേക്ക്
text_fieldsകോഴിക്കോട്: ദേശീയ മത്സരങ്ങളിൽ സ്വർണ്ണ മെഡൽ നേടിയ മലയാളി കായിക താരങ്ങൾക്ക് സർക്കാർ സർവിസിൽ ജോലി നൽകുന്ന കീഴ്‌വഴക്കം ലംഘിക്കപ്പെട്ടതിൽ പ്രതിഷേധവുമായി എം.എസ്.എഫ്. സാങ്കേതിക കാരണങ്ങൾ പറഞ്ഞു നിയമനം അനന്തമായി നീട്ടി കൊണ്ട് പോകുകയാണെന്ന് എം.എസ്.എഫ് ആരോപിച്ചു.
ഒരു കായിക താരം സ്വർണമെഡൽ നേടുന്നത് വലിയ പ്രയത്നത്തിലൂടെയാണ്. അത്തരം താരങ്ങൾക്ക് പ്രചോദനവും, പിന്തുണയും, ആദരവും നൽകി അവരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ സർവീസിൽ നിയമനം നൽകുന്നത്. എന്നാൽ വർഷങ്ങളായി കാത്തിരുന്നിട്ടും നിരാശ മാത്രം ബാക്കിയായി ജീവിതം വഴിമുട്ടി നിൽക്കുന്ന ദുരിതപൂർണമായ കാഴ്ചയാണ് കേരളത്തിലുടനീളം കാണുന്നത്. മറ്റു സംസ്ഥാനങ്ങളിൽ സർക്കാർ കായികതാരങ്ങൾക്ക് ജോലി നൽകുന്നുണ്ട്. ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നും അടിയന്തരമായി നിയമനം നൽകാൻ സർക്കാർ തയ്യാറാകണമെന്നും ആവിശ്യപ്പെട്ട് എം.എസ്.എഫ് മന്ത്രിക്ക് കത്ത് നൽകി.
വളർന്നു വരുന്ന കായിക താരങ്ങൾക്ക് പ്രചോദനവും പിന്തുണയും നൽകേണ്ട സർക്കാർ അവരെ അവഗണിക്കുന്ന സമീപനമാണ് തുടരുന്നത്. അതിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, ജന. സെക്രട്ടറി സി.കെ. നജാഫ്, എം.എസ്.എഫ് സംസ്ഥാന കായിക വിങ് കൺവീനർ ഹസ്സൈനാർ നെല്ലിശ്ശേരി എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

