Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനീതി വൈകുന്നു...

നീതി വൈകുന്നു എന്നാരോപിച്ച് വാദി കോടതിയിൽ ഞരമ്പ് മുറിച്ചു

text_fields
bookmark_border
നീതി വൈകുന്നു എന്നാരോപിച്ച് വാദി കോടതിയിൽ ഞരമ്പ് മുറിച്ചു
cancel

ശാസ്താംകോട്ട: അനുകൂലമായ കോടതി ഉത്തരവ് നടപ്പാക്കിക്കിട്ടുന്നില്ലെന്നാരോപിച്ച് വാദി കോടതി മുറിയിൽ ഇടതുകൈത് തണ്ട മുറിച്ചു. ശാസ്താംകോട്ട രണ്ടാം നമ്പർ മജിസ്‌ട്രേറ്റ് കോടതിയിലാണ്​ മൺറോതുരുത്ത് സ്വദേശി സുധാകരൻ ഞരമ്പ്​ മ ുറിച്ചത്​.

കോടതി നടപടി തടസ്സപ്പെടുത്തിയതിന്​ ഇദ്ദേഹത്തിനെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തു. നാല് അഭിഭാഷകർ കേസി​​​​െൻറ പേരിൽ ഭീമമായ സംഖ്യ തട്ടിയെടുത്തെന്നാരോപിച്ച്​ തളർന്നുവീണ ഇദ്ദേഹത്തെ പൊലീസ് കസ്​റ്റഡിയിലെടുത്ത് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചു.

സുധാകര​​​​​െൻറ മകൾക്ക് വിവാഹസമയത്ത് നൽകിയ വസ്തു മരുമക​​​​​െൻറ മരണത്തെതുടർന്ന് തിരികെ കിട്ടാൻ 2007ൽ അനുകൂലവിധി നേടിയിരുന്നു. മകൾ സുധാകര​​​​​െൻറ കൂടെയാണ്​. വിധി നടപ്പാക്കിക്കിട്ടാൻ 2014ൽ ശാസ്താംകോട്ടയിലെ കോടതിയെ സമീപിച്ചു. പലതവണ അവധിക്കു​െവച്ച കേസിൽ നാല് അഭിഭാഷകർ മാറി മാറി വക്കാലത്ത് ഏറ്റെടുത്തു. വൻതുക നഷ്​ടമായെന്ന്​ സുധാകരൻ പറയുന്നു.

ചൊവ്വാഴ്ച കേസി​​​​​െൻറ അവധിയായിരുന്നു. കേസ് വീണ്ടും അവധിയിലാവും എന്ന ആശങ്കയിലാണത്രെ കൈയിൽ കരുതിയ ബ്ലേഡ് കൊണ്ട്​ കൈത്തണ്ട മുറിച്ചത്​.ശാസ്താംകോട്ട കോടതിയിൽ കേസ് സംബന്ധിച്ച് നടന്ന കാര്യങ്ങൾ ഹൈകോടതി വിജിലൻസ് വിഭാഗം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകുമെന്ന് സുധാകര​​​​​െൻറ ബന്ധുക്കൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidecourtkerala newsmalayalam newssuicide ttempt
News Summary - delay in considering case; man try to committ suicide inside th court -kerala news
Next Story