Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരസ്യസംവിധായകനെ...

പരസ്യസംവിധായകനെ ആക്രമിച്ച് കാമറയും ഫോണും കവർന്ന പ്രതികൾ പിടിയിൽ

text_fields
bookmark_border
Defendants arrested for stealing camera and phone
cancel
camera_alt

സനൂപ്്​, സുഭീന്ദ്രൻ

കൊച്ചി: പരസ്യസംവിധായകനെ ആക്രമിച്ച്​ ഒന്നര ലക്ഷം രൂപയുടെ കാമറയും മൊബൈൽ ഫോണും 15,000 രൂപയും കവർന്ന സംഭവത്തിൽ പ്രതികളെ നോർത്ത്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. തൃശൂർ സ്വദേശി സനൂപ്(34), ചേർത്തല പെരുമ്പളം സ്വദേശി സുഭീന്ദ്രൻ (25) എന്നിവരാണ് പിടിയിലായത്. നോർത്ത്​ പൊലീസ്​ സ്​റ്റേഷന്​ സമീപത്താണ്​ ആക്രമണവും കവർച്ചയും നടന്നത്​.

സി.സി ടി.വി കാമറകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ, പ്രതികൾ പരാതിക്കാരനെ കവർച്ച ചെയ്ത് കടന്നുകളയാൻ ഉപയോഗിച്ച കാറി​െൻറ നമ്പർ ലഭിച്ചിരുന്നു.

തുടർഅന്വേഷണത്തിൽ വൈറ്റിലയിലെ വാടകവീട്ടിൽനിന്നാണ്​ പ്രതികളെ പിടികൂടിയത്​. വിവിധ സ്ഥലങ്ങളിൽ വിൽപന നടത്തിയ കാമറയും മൊബൈൽ ഫോണും കണ്ടെടുത്തു. എറണാകുളം ടൗൺ നോർത്ത് എസ്​.ഐ വി.ബി. അനസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എൻ.ആർ. രമേശൻ, വിനീത്, അജിലേഷ് എന്നിവർ ചേർന്നാണ് അറസ്​റ്റ്​ ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arresttheft
News Summary - Defendants arrested for stealing camera and phone
Next Story