Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

14 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി​; പ്രതിക്ക് 12 വർഷം തടവ്​

text_fields
bookmark_border
14 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി​; പ്രതിക്ക് 12 വർഷം തടവ്​
cancel

പെരിന്തൽമണ്ണ: 14 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 12 വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ. പോരൂർ ചാത്തങ്ങോട്ടുപുറം പാലക്കോട് ചേരിപ്പറമ്പിലെ മുത്താട്ട് ബാബുരാജിനെയാണ്​ (44) പെരിന്തൽമണ്ണ പോക്സോ സ്പെഷൽ കോടതി ജഡ്ജി കെ.പി. അനിൽകുമാർ ശിക്ഷിച്ചത്.

പിഴസംഖ്യ ഇരയായ കുട്ടിക്ക് നൽകണം. 2019 ഫെബ്രുവരി 15നാണ് കേസിനാസ്പദമായ സംഭവം. കേസിൽ 21 സാക്ഷികളെയും ശാസ്ത്രീയ തെളിവുകളടക്കം 24 രേഖകളും നാലു വസ്ത്രങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കി.

വണ്ടൂർ പൊലീസ് രജിസ്​റ്റർ ചെയ്ത് അന്വേഷിച്ച കേസാണ്. കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.പി. സപ്ന ഹാജരായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Defendant sentenced to 12 years in prison
Next Story