Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എസ്.ആർ.ടി.സി ബസിന്‍റെ ഗ്ലാസ് എറിഞ്ഞ് പൊട്ടിച്ച പ്രതി റിമാൻഡിൽ

text_fields
bookmark_border
rajesh -ksrtc
cancel
camera_alt

പ്രതി രാജേഷ്

നെടുമങ്ങാട്: കെ.എസ്.ആർ.ടി.സി ബസിന്‍റെ ഗ്ലാസ് എറിഞ്ഞ് പൊട്ടിച്ച പ്രതി റിമാൻഡിൽ. ആനാട് കൊല്ല കുളപ്പള്ളി കിഴക്കുംകര വീട്ടിൽ സുനി എന്നു വിളിക്കുന്ന രാജേഷി (38) നെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 12ന് നെടുമങ്ങാട് നിന്നും ആറ്റിങ്ങലിലേക്ക് നിറയെ യാത്രക്കാരുമായി പോയ കെ.എസ്.ആർ.ടി.സി ബസിന്‍റെ പുറകിലെ ഗ്ലാസ് പഴകുറ്റി ഭാഗത്തു വച്ച് കല്ലുകൊണ്ട് എറിഞ്ഞു തകർക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ പരാതിയിൽ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറും എസ്.ഐ സുനിൽ ഗോപിയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Defendant remanded for breaking glass of KSRTC bus
Next Story