Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമയക്കുമരുന്ന് ഉപയോഗം...

മയക്കുമരുന്ന് ഉപയോഗം നിർത്താൻ ഉപദേശിച്ചു; സ്കൂട്ടർ കത്തിച്ച്​ പ്രതികാരം

text_fields
bookmark_border
drug case
cancel

ഹരിപ്പാട്: സ്കൂട്ടർ കത്തിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. കരുവാറ്റ ചാമ പറമ്പിൽ വടക്കതിൽ അരുൺ മോഹനാണ് (22 ) ഹരിപ്പാട് പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ 11ന് രാത്രിയിലായിരുന്നു സംഭവം. അരുണിന്‍റെബന്ധുവായ പാലപ്പമ്പിൽ കോളനിയിൽ രതീഷിന്‍റെ സ്കൂട്ടറാണ് കത്തിച്ചത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മയക്കുമരുന്ന് ഉപയോഗിക്കുന്ന അരുണിനെ രതീഷ് വീട്ടിലെത്തി ഉപദേശിച്ചതാണ് കാരണം. കുരുമുളക് സ്പ്രേ കണ്ണിൽ അടിച്ച്​ സ്കൂട്ടർ എടുത്തു കൊണ്ടുപോയതിന് ശേഷം കരുവാറ്റ ചർച്ചിൻ്റെ സമീപം ഇട്ട് കത്തിക്കുകയായിരുന്നു.

സംഭവത്തിനു ശേഷം ഒളിവിൽ പോയ അരുണിനെ ഇന്നലെ കരുവാറ്റ ഭാഗത്തുനിന്നുമാണ് പൊലീസ്​ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug case
News Summary - Defendant in drug case arrested
Next Story