മോഷ്ടിച്ച ബൈക്കുമായി വിവിധ കേസുകളിലെ പ്രതി അറസ്റ്റിൽ
text_fieldsസന്തോഷ് ബാബു
പെരിന്തൽമണ്ണ: മോഷ്ടിച്ച ബൈക്കുമായി വിവിധ മോഷണക്കേസുകളിലെ പ്രതിയായ യുവാവിനെ പെരിന്തൽമണ്ണയിൽ പൊലീസ് അറസ്റ്റ് ചെയ്തു. കരുവാരകുണ്ട് ഇരിങ്ങാട്ടിരി പുഴക്കൽ സന്തോഷ് ബാബുവിനെയാണ് (43) അറസ്റ്റ് ചെയ്തത്. ജില്ലയിലെ സ്റ്റേഷൻപരിധികളിൽ മോഷണവും ഭവനഭേദനവും തടയുന്നതിെൻറ ഭാഗമായി നടന്ന പരിശോധനയിലാണിയാൾ പിടിയിലായത്.
കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിരവധി സ്റ്റേഷനുകളിലായി ബൈക്ക് മോഷണത്തിനും കടകളിൽ മോഷണം നടത്തിയതിനും ഇയാളുടെ പേരിൽ കേസുകൾ നിലവിലുള്ളതായി പൊലീസ് അറിയിച്ചു.
പെരിന്തൽമണ്ണ ഇൻസ്പെക്ടർ സജിൻ ശശി, എസ്.ഐ കെ.എം. ആനന്ദ്, എസ്.ഐ കുഞ്ഞൻ, സ്റ്റേഷനിലെ സി.പി.ഒ പ്രബുൽ, വനിത എസ്.സി.പി.ഒ രമണി, സി.പി.ഒമാരായ റമീസ്, ജയേഷ്, ജില്ല ആൻറിനാർക്കോട്ടിക് സ്ക്വാഡ് എന്നിവരാണ് കേസിൽ തുടരന്വേഷണം നടത്തുന്നത്.

