Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​ഞ്ചാ​വി​ന്​...

ക​ഞ്ചാ​വി​ന്​ അ​ടി​പ്പെട്ട​തറിയാതെ പ്രണയിച്ചു; ഒടുവിൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​െ​ല​ത്തി ബലാത്സ​ംഗ ​ശ്രമം, പ്രതി അറസ്​റ്റില്‍

text_fields
bookmark_border
besil babu;
cancel
camera_alt

പ്രതി ബേസില്‍ ബാബു

അ​ങ്ക​മാ​ലി: സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​െ​ല​ത്തി പ​ട്ടാ​പ്പ​ക​ല്‍ യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി അ​റ​സ്​​റ്റി​ല്‍. നെ​ടു​മ്പാ​ശ്ശേ​രി മേ​ക്കാ​ട് കൂ​ര​ന്‍ വീ​ട്ടി​ല്‍ ബേ​സി​ല്‍ ബാ​ബു​വാ​ണ് (20) അ​റ​സ്​​റ്റി​ലാ​യ​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ്​ സം​ഭ​വം.

ജോ​ലി ചെ​യ്​​തി​രു​ന്ന സ്ഥാ​പ​നം യു​വ​തി വൈ​കീ​ട്ട് അ​ട​ച്ചു​പൂ​ട്ടു​മ്പോ​ള്‍ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ക്കാ​ര്യം അ​റി​യാ​വു​ന്ന പ്ര​തി സ്ഥ​ല​ത്തെ​ത്തി ക്രൂ​ര​ത​ക്ക്​ ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ ക​ഞ്ചാ​വി​നും മ​യ​ക്കു​മ​രു​ന്നി​നും അ​ടി​പ്പെ​ട്ടി​രു​െ​ന്ന​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

യു​വ​തി​യു​മാ​യി പ്ര​തി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍, ഇ​യാ​ൾ ക​ഞ്ചാ​വി​ന്​ അ​ടി​പ്പെ​െ​ട്ട​ന്ന്​ അ​റി​ഞ്ഞ​തോ​ടെ യു​വ​തി അ​ക​ന്നു. ഫോ​ണി​ലൂ​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ഫോ​ണ്‍ ന​മ്പ​റും ബ്ലോ​ക്കു​ചെ​യ്തു.

അ​തോ​ടെ പ്ര​തി​യു​ടെ അ​മ്മ​യു​ടെ ഫോ​ണി​ലൂ​ടെ വി​ളി​ച്ച് ശ​ല്യം തു​ട​ര്‍ന്നു. യു​വ​തി​യു​ടെ വീ​ട്ടു​കാ​ര്‍ പ്ര​തി​യു​ടെ വീ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ച്ച​തി​െ​ന​ത്തു​ട​ര്‍ന്ന് ല​ഹ​രി​മു​ക്ത കേ​ന്ദ്ര​ത്തി​െ​ല​ത്തി​ച്ച് ചി​കി​ത്സ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു.

അ​തി​നി​ടെ​യാ​ണ് ശ​നി​യാ​ഴ്ച ല​ഹ​രി​മു​ക്ത കേ​ന്ദ്ര​ത്തി​ല്‍നി​ന്ന് ക​ട​ന്ന്​ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​െ​ല​ത്തി യു​വ​തി​യെ മ​ര്‍ദി​ച്ച് അ​വ​ശ​യാ​ക്കി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു. ഐ.​പി.​സി 376ാം വ​കു​പ്പ് പ്ര​കാ​രം പ്ര​തി​ക്കെ​തി​രെ അ​ങ്ക​മാ​ലി പൊ​ലീ​സ് കേ​സെ​ടു​ത്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual assault
Next Story