Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിരോധം തീർക്കാൻ...

വിരോധം തീർക്കാൻ മാവോവാദി​ ഭീഷണി കഥ ചമച്ച ​പ്രതി പിടിയിൽ

text_fields
bookmark_border
വിരോധം തീർക്കാൻ മാവോവാദി​ ഭീഷണി കഥ ചമച്ച ​പ്രതി പിടിയിൽ
cancel

ഗു​രു​വാ​യൂ​ര്‍: മാ​വോ​വാ​ദി​ ഭീ​ഷ​ണി സം​ബ​ന്ധി​ച്ച്​ വ്യാ​ജ സ​ന്ദേ​ശം ന​ൽ​കി പ​രി​ഭ്രാ​ന്തി​പ​ര​ത്തി​യ ആ​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. ഗു​രു​വാ​യൂ​രി​ൽ വ​നി​ത മാ​വോ​വാ​ദി​ ഒ​ളി​ച്ചു​താ​മ​സി​ക്കു​ന്നു​വെ​ന്ന സ​ന്ദേ​ശം ന​ൽ​കി​യ ത​മി​ഴ്‌​നാ​ട് ക​ട​ലൂ​ര്‍ സ്വ​ദേ​ശി ന​ന്ദ​കു​മാ​റി​നെ​യാ​ണ്​ (28) പാ​ല​ക്കാ​ട് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

വി​രോ​ധ​മു​ള്ള യു​വ​തി​യെ മാ​വോ​വാ​ദി​യാ​ക്കി ചി​ത്രീ​ക​രി​ച്ച് കു​ടു​ക്കാ​നാ​ണ് ഇ​യാ​ൾ വ്യാ​ജ ഫോ​ൺ സ​ന്ദേ​ശം ന​ൽ​കി​യ​തെ​ന്ന് പൊ​ലീ​സ്​ അ​റി​യി​ച്ചു. ത​മി​ഴ്നാ​ട് പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന കു​ഴ​ല്‍മ​ന്ദം സ്വ​ദേ​ശി​നി​യാ​യ മാ​വോ​വാ​ദി​ ഗു​രു​വാ​യൂ​രി​ൽ ഒ​ളി​ച്ചു​താ​മ​സി​ക്കു​ന്നു​വെ​ന്നാ​ണ് പൊ​ലീ​സി​െൻറ തി​രു​വ​ന​ന്ത​പു​ര​ത്തെ കേ​ന്ദ്ര​ത്തി​ലേ​ക്ക് ഇ​യാ​ൾ വി​ളി​ച്ച​റി​യി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ച് പൊ​ലീ​സ് ഗു​രു​വാ​യൂ​രി​ൽ വ്യാ​പ​ക തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ല. ത​മി​ഴ്നാ​ട് പൊ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ഇ​ങ്ങ​നെ ഒ​രു സ്ത്രീ​യെ​ക്കു​റി​ച്ച് അ​വ​ർ​ക്കും വി​വ​ര​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​യി. തു​ട​ർ​ന്നാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം വ​ന്ന ഫോ​ൺ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി ന​ന്ദ​കു​മാ​റി​നെ പി​ടി​കൂ​ടി​യ​ത്.

താ​നു​മാ​യി പി​ണ​ക്ക​ത്തി​ലാ​യ സ്ത്രീ​യെ കു​ടു​ക്കാ​നാ​യി​രു​ന്നു ഇ​യാ​ളു​ടെ ശ്ര​മ​മെ​ന്നും ആ ​സ്ത്രീ ഗു​രു​വാ​യൂ​രി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും പൊ​ലീ​സി​ന് വ്യ​ക്ത​മാ​യി.

പ്ര​തി​യെ തൃ​ശൂ​ർ ഈ​സ്​​റ്റ്​ പൊ​ലീ​സി​ന് കൈ​മാ​റി. മാ​വോ​വാ​ദി​ ഭീ​ഷ​ണി​ക്ക് പി​ന്നാ​ലെ ക്ഷേ​ത്ര​ത്തി​ന് നേ​രെ ബോം​ബ് ഭീ​ഷ​ണി​യും ഉ​ണ്ടാ​യി​രു​ന്നു. ഭീ​ഷ​ണി സ​ന്ദേ​ശം വ​ന്ന ഫോ​ൺ ന​മ്പ​ർ ക​ണ്ടെ​ത്താ​ൻ ബി.​എ​സ്.​എ​ൻ.​എ​ൽ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maoist threatguruvayoor
News Summary - Defendant arrested for plotting Maoist threat to quell animosity
Next Story