Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പ്രകൃതിദുരന്ത മുന്നറിയിപ്പ്​ സംവിധാനങ്ങളിലെ പോരായ്​മകൾ പരിശോധിക്കണം -പ്രതിപക്ഷം
cancel
Homechevron_rightNewschevron_rightKeralachevron_rightപ്രകൃതിദുരന്ത...

പ്രകൃതിദുരന്ത മുന്നറിയിപ്പ്​ സംവിധാനങ്ങളിലെ പോരായ്​മകൾ പരിശോധിക്കണം -പ്രതിപക്ഷം

text_fields
bookmark_border

തിരുവനന്തപുരം: സംസ്​ഥാനത്ത്​ പ്രകൃതിദുരന്ത മുന്നറിയിപ്പ്​ സംവിധാനങ്ങളിൽ പോരായ്​മകൾ ഉണ്ടെങ്കിൽ അത്​ പരിശോധിക്കണമെന്ന്​ പ്രതിപക്ഷം. തുടർച്ചയായി നാല്​ വർഷങ്ങളിൽ പ്രകൃതിദുരന്തം കാരണം 500ലേറെ ജീവനുകൾ നഷ്​ടമായിട്ടും ദുരന്തസാധ്യതാ പ്രദേശങ്ങളിൽ യഥാസമയം മുന്നറിയിപ്പ്​ കൊടുക്കാൻ പോലും ബന്ധപ്പെട്ട സംവിധാനത്തിന്​ സാധിച്ചില്ല എന്നത്​ ഖേദകരമാണെന്ന്​ കെ. ബാബു എം.എൽ.എ നിയമസഭയിൽ പറഞ്ഞു.

കാലാവസ്​ഥാ വ്യതിയാനം സംബന്ധിച്ച്​ മുന്നറിയിപ്പ്​ നൽകുന്നതിൽ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത്​ പരിശോധിക്കണം. രക്ഷാപ്രവർത്തനങ്ങൾ തുടങ്ങാൻ വൈകിയോ, ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പോരായ്​മ​യുണ്ടോ എന്നിവയും പരിശോധിക്കണം.

കേരളം നിരന്തരം പാരിസ്​ഥിതിക പ്രശ്​നങ്ങൾക്ക്​ നടുവിലാണ്​. ഇതുകാരണം ജനങ്ങളും ആശങ്കയിലാണ്​. പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കാൻ ഖനനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മാനദണ്ഡങ്ങൾ കൊണ്ടുവരണം. വൻകിട വികസന പദ്ധതികൾ പ്രകൃതിയോട്​ ഇണങ്ങിച്ചേരുന്ന വിധത്തിലാകണം.

ദുരന്തത്തിൽ 39 വിലപ്പെട്ട ജീവനുകളാണ്​ നഷ്​ടമായത്​. നിരവധി കുടുംബങ്ങൾ ദുരിതത്തിലായി. കൊക്കയാറിലെയും കൂട്ടിക്കലിലെയും ദുരന്തം ഹൃദയഭേദകമാണ്​. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംസ്​ഥാന സർക്കാറിന്‍റെ ​പ്രവർത്തനങ്ങൾക്ക്​ പ്രതിപക്ഷത്തിന്‍റെ പൂർണ പിന്തുണ ഉണ്ടാകും.

മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക്​ അർഹമായ നഷ്​ടപരിഹാരം അനുവദിക്കാനും സാധാരണ ജീവിതം തിരികെ കൊണ്ടുവരാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കണം. കേരളത്തിന്‍റെ പ്രത്യേക സാഹചര്യത്തിൽ കേന്ദ്ര സർക്കാർ സഹായിക്കണമെന്നും കെ. ബാബു പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rain
News Summary - Defective situation in natural disaster warning systems should be checked - Opposition
Next Story