Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശശി തരൂരിന്‍റെ...

ശശി തരൂരിന്‍റെ മാനനഷ്ടക്കേസ്​: അര്‍ണബ് കോടതിയില്‍ ഹാജരാ‌കേണ്ടതില്ല

text_fields
bookmark_border
ശശി തരൂരിന്‍റെ മാനനഷ്ടക്കേസ്​: അര്‍ണബ് കോടതിയില്‍ ഹാജരാ‌കേണ്ടതില്ല
cancel

തിരുവനന്തപുരം: ശശി തരൂർ എം.പി നൽകിയ മാനനഷ്ടക്കേസിൽ റിപ്പബ്ലിക് ടി.വി മേധാവി അർണബ് ഗോസ്വാമി നേരിട്ട്​ ഹാജരാകണ മെന്ന ഉത്തരവിന്​ ഹൈകോടതിയുടെ സ്​റ്റേ. തിരുവനന്തപുരം സി.ജെ.എം കോടതിയാണ്​ അർണബ്​ നേരിട്ടു ഹാജരാകണമെന്ന്​ ഉത്തരവിട്ടത്​. ഇതിനെതിരെ അർണബ്​ നൽകിയ ഹരജിയിൽ സി.ജെ.എം കോടതിയുടെ ഉത്തരവ്​ ഹൈകോടതി സ്​റ്റേ ചെയ്യുകയായിരുന്നു.

ശശി തരൂരി​​​​​​െൻറ ഭാര്യ സുനന്ദ പുഷ്കറി​​​​​​െൻറ മരണവുമായി ബന്ധപ്പെട്ട പരാമർശങ്ങളെത്തുടർന്നാണ് മാനനഷ്ടക്കേസ് നൽകിയത്. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് റിപബ്ലിക് ടിവി സംപ്രേഷണം ചെയ്ത വാര്‍ത്തകളില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുണ്ടായിരുന്നുവെന്നാണ്​ തരൂരി​​​​​​െൻറ പരാതി.

2017 ജൂണിലാണ് തരൂര്‍ പരാതി നല്‍കിയത്. അര്‍ണബ് ഗോസ്വാമിക്കെതിരെ പ്രഥമ ദൃഷ്ട്യാ കേസ് ഉണ്ടെന്നും നടപടികളുമായി മുന്നോട്ട് പോകാമെന്നും വ്യക്തമാക്കിയ സി.ജെ.എം കോടതി ഫെബ്രുവരി 28ന്​ നേരിട്ട്​ ഹാജാരാകാൻ ഉത്തരവിടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shashi tharoorkerala newsarnab goswamidefamation caseCJM Court
News Summary - Defamation case against Arnab Goswami- Kerala news
Next Story