ദീപു ഗുരുതരമായ രോഗം കൊണ്ടാണോ മരിച്ചതെന്ന് അന്വേഷണത്തില് തെളിയണം -ശ്രീനിജിന് എം.എല്.എ
text_fieldsകിഴക്കമ്പലം: ദീപുവിന്റെ മരണം സംബന്ധിച്ച് നിഷ്പക്ഷ അന്വേഷണത്തിലൂടെ വസ്തുതകള് പുറത്ത് കൊണ്ടുവരണമെന്ന് പി.വി. ശ്രീനിജിന് എം.എല്.എ. ആശുപത്രിയില് നല്കിയ മരണമൊഴിയില് മര്ദനമേറ്റ വിവരം പറഞ്ഞിട്ടില്ലെന്നാണ് അറിയാന് കഴിഞ്ഞത്. ഗുരുതരമായ വേറെ രോഗങ്ങള് ഉണ്ടായിരുന്നതുകൊണ്ടാണോ മരണം സംഭവിച്ചത് എന്ന് അന്വേഷണത്തില് തെളിയേണ്ടതുണ്ട് -എം.എൽ.എ പറഞ്ഞു.
കുറ്റാരോപിതരായവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് കൂടുതല് വസ്തുതകള് പുറത്തുവരേണ്ടതുണ്ട്. സംഭവത്തെ സി.പി.എമ്മിനെതിരെ തിരിക്കാനുള്ള ഗൂഢനീക്കവും രാഷ്ട്രീയവുമായി ചിലര് രംഗത്തിറങ്ങിയിട്ടുണ്ട്. ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. തനിക്കെതിരെ വ്യാജ ആരോപണവും വ്യക്തി അധിക്ഷേപവും നടത്തിയ ട്വന്റി20 വാര്ഡ് അംഗത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എം.എല്.എ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

