Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദീപു വധം: നാല് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
text_fieldsbookmark_border
Listen to this Article
കൊച്ചി: കിഴക്കമ്പലത്തെ ട്വന്‍റി20 പ്രവർത്തകൻ പട്ടിമറ്റം ചേലക്കുളം ചായാട്ടുഞാലിൽ വീട്ടിൽ ദീപു (38) കൊല്ലപ്പെട്ട കേസിൽ നാല് പ്രതികൾക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.
പട്ടിമറ്റം പാറാട്ട് വീട്ടിൽ സൈനുദ്ദീൻ (27), പറാട്ട് ബീയാട്ട് വീട്ടിൽ അബ്ദുൽ റഹ്മാൻ (36), നെടുങ്ങാടൻ വീട്ടിൽ ബഷീർ (38), വലിയപറമ്പിൽ വീട്ടിൽ അസീസ് (45) എന്നിവർക്കെതിരെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപത്രം നൽകിയത്.
ട്വന്‍റി20 നടത്തിയ വിളക്കണക്കൽ പ്രതിഷേധ പരിപാടിയിൽ ജനങ്ങളെ സംഘടിപ്പിച്ചതിലെ വിരോധത്താലാണ് കൊല നടത്തിയതെന്നാണ് കുറ്റപത്രത്തിലെ ആരോപണം. കൊലപാതകം അടക്കം വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കുറ്റപത്രം നൽകിയിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

