Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘കുട്ടിയുടെ മൊഴി...

‘കുട്ടിയുടെ മൊഴി ഇല്യൂഷനായിരിക്കും’; ബി.ജെ.പി നേതാവ് പത്​മരാജന്​ ജ്യാമ്യം കിട്ടിയതിനെതിരെ ദീപ നിഷാന്തി​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റ്​

text_fields
bookmark_border
deepa-nishanth
cancel

കോഴിക്കോട്​: പാലത്തായി പീഡനക്കേസിലെ പ്രതിയും ബി.ജെ.പി നേതാവുമായ പത്മരാജന് ജാമ്യം ലഭിച്ച നടപടിയിൽ വിമർശനവുമായി സാഹിത്യകാരിയും അധ്യാപികയുമായ ദീപ നിശാന്ത്​. അധ്യാപകൻ കുട്ടികളെ മർദ്ദിച്ചതി​​​െൻറ വൈരാഗ്യത്തിന് സഹപാഠികളടക്കം അധ്യാപകനെതിരെ പീഡനാരോപണം ഉയർത്തിയതാണെന്ന പൊലീസി​​​െൻറ കണ്ടെത്തൽ ഉടൻ വരുമായിരിക്കുമെന്ന്​ ദീപ ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെ വിമർശിച്ചു. ബാത്ത്റൂമിലേക്ക് കുട്ടിയെ കൊണ്ടു പോകുന്നതു കണ്ട സഹപാഠിയുടെ മൊഴിയും കുട്ടി സഹപാഠിയോടു പറഞ്ഞ കാര്യങ്ങളുമൊക്കെ ഇല്യൂഷനായിരിക്കുമോയെന്നും ഒരു സ്കൂളിൽ ഒരേ ക്ലാസ്സിൽത്തന്നെയുള്ള അഞ്ചാറു കുട്ടികൾക്ക് ഇതുപോലുള്ള ഇല്യൂഷൻസ് വരാറുള്ളത് സർവ്വസാധാരണമാണല്ലോയെന്നും ദീപ നിഷാന്ത്​ പരിഹസിച്ചു.


ഫേസ്​ബുക്ക്​ പോസ്​റ്റി​​​െൻറ പൂർണ രൂപം: 

പാലത്തായി പീഡനക്കേസിലെ പ്രതി പത്മരാജന് ജാമ്യം ലഭിച്ചിട്ടുണ്ട്. പതിനായിരം രൂപ ഫൈനോ മൂന്ന് മാസം തടവോ അതോ രണ്ടും ഒരുമിച്ചോ അനുഭവിക്കുക എന്ന ശിക്ഷ ലഭിക്കാവുന്ന ജുവനൈൽ ജസ്റ്റിസ് ആക്ടിലെ എൺപത്തി രണ്ടാം വകുപ്പാണ് ബി.ജെ.പി നേതാവ് പദ്മരാജന് എതിരെ ക്രൈം ബ്രാഞ്ച് ചുമത്തിയിരുന്നത്. പോക്സോ ചുമത്തിയിട്ടില്ല. അതുകൊണ്ടായിരിക്കണം ജാമ്യം ലഭിച്ചത്. 

പോക്സോ ചുമത്താത്തത് വേണ്ടത്ര തെളിവില്ലാത്ത കാരണമാണത്രേ!
കുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടത്രേ! 

പോക്സോ കേസുകളിൽ കുട്ടിയെ അന്വേഷണാർത്ഥം എവിടേക്കും വിളിപ്പിക്കരുത് എന്ന നിയമമിരിക്കേ പെൺകുട്ടിയെ ഡിവൈ.എസ്.പി ഓഫീസിലേക്കും, സ്കൂളിലേക്കും കുട്ടിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിട്ടുള്ളതായി വീട്ടുകാർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. കൗൺസലിംഗിനായി കോഴിക്കോട്ടേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തതായും പറയുന്നു. ഇതെല്ലാം അനുഭവിച്ച ഒരു കുട്ടിയുടെ മൊഴി കിറുകൃത്യമായിരിക്കണം. വൈരുദ്ധ്യം പാടില്ല.

അധ്യാപകൻ കുട്ടികളെ മർദ്ദിച്ചതി​​​െൻറ വൈരാഗ്യത്തിന് സഹപാഠികളടക്കം അധ്യാപകനെതിരെ പീഡനാരോപണം ഉയർത്തിയതാണെന്ന കണ്ടെത്തൽ ഉടൻ വരുമായിരിക്കും. ബാത്ത്റൂമിലേക്ക് കുട്ടിയെ കൊണ്ടു പോകുന്നതു കണ്ട സഹപാഠിയുടെ മൊഴിയും കുട്ടി സഹപാഠിയോടു പറഞ്ഞ കാര്യങ്ങളുമൊക്കെ ഇല്യൂഷനായിരിക്കും! ഒരു സ്കൂളിൽ ഒരേ ക്ലാസ്സിൽത്തന്നെയുള്ള അഞ്ചാറു കുട്ടികൾക്ക് ഇതുപോലുള്ള ഇല്യൂഷൻസ് വരാറുള്ളത് സർവ്വസാധാരണമാണല്ലോ!!

ഈ കേസ് റിപ്പോർട്ട് ചെയ്തവർക്കൊന്നും പഴയ ഉഷാറില്ല. വാർത്ത കാര്യമായി ഒരു മാധ്യമത്തിലും വരുന്നില്ല.
എന്തായാലും പോക്സോ നിയമത്തെപ്പറ്റി വെറുതെയൊന്നറിഞ്ഞിരുന്നോളൂ.

(വിവരങ്ങൾക്ക് കടപ്പാടുണ്ട്)

ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുളള നിയമമാണ് പോക്‌സോ (The Protection of Child from Sexual Offenses Act). 2012ലാണ് പോക്‌സോ നിയമം പ്രാബല്യത്തിലായത്. 18 വയസില്‍ താഴെയുളള ആണ്‍കുട്ടികളും പെണ്‍കുട്ടികളും നേരിടുന്ന ലൈംഗിക ചൂഷണങ്ങള്‍ തടയുകയാണ് ഇതിന്റെ പ്രധാനലക്ഷ്യം.

ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന പഴയ നിയമത്തില്‍ നിന്ന് വ്യത്യസ്തമായി, ലൈംഗിക ബന്ധം മാത്രമല്ല, കുട്ടികളെ അപമാനിക്കുന്ന എല്ലാ പ്രവൃത്തികളെയും ലൈംഗിക കുറ്റമായി കാണുന്നുവെന്നതാണ് പോക്‌സോയുടെ പ്രത്യേകത.

കുട്ടികളുടെ അശ്ലീല ചീത്രങ്ങള്‍ ഉള്‍പ്പെടെ, കുട്ടികളെ ലൈംഗിക ചൂഷണത്തിന് സഹായിക്കുന്ന നിലപാടെടുക്കുന്നതും ഈ നിയമപ്രകാരം കുറ്റകരമാണ്. പോക്‌സോ നിയമം ചുമത്തുന്നതോടെ പ്രതിക്ക് ഒത്തുതീര്‍പ്പിലൂടെ കേസില്‍ നിന്ന് തലയൂരാനുളള എല്ലാ പഴുതുകളും അടയും. പ്രതിക്ക് ജാമ്യം കിട്ടില്ലെന്ന് മാത്രമല്ല, കുറ്റം തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടുമെന്നും ഉറപ്പ്. ഇരയായ കുട്ടി ത​​​െൻറ മൊഴി മാറ്റിപ്പറഞ്ഞാലും ആദ്യം പറഞ്ഞ മൊഴിയാകും നിലനില്‍ക്കുക.

കുട്ടികളെ ലൈംഗികച്ചുവയോടെ സ്പര്‍ശിക്കുന്നത് മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാനുളള കുറ്റകൃത്യമായി കണക്കാക്കും. ഈ കുറ്റം അധ്യാപകര്‍, മതാധ്യാപകര്‍, ഹോസ്പിറ്റൽ സ്റ്റാഫുകള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചെയ്താല്‍ തടവ് ശിക്ഷ 8 വര്‍ഷം വരെയാകാം.

ഒരു കുട്ടി പീഡനത്തിനിരയായാല്‍ അവരുടെ രക്ഷിതാക്കള്‍ക്ക് പരാതിയില്ലെങ്കില്‍ മൂന്നാമതൊരാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ ചോദ്യം ചെയ്യാവുന്നതും പരാതി നല്‍കാത്ത രക്ഷിതാക്കള്‍ക്കെതിരെ പോക്‌സോ ചുമത്താവുന്നതുമാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം കേസുകള്‍ അധ്യാപകര്‍ മറച്ചുവച്ചാലും സമാനശിക്ഷ ലഭിക്കും.
ഇപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇതു കൂടി കൂട്ടിച്ചേർക്കുന്നു.

[ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75-ആം വകുപ്പ് കൂടി പത്മരാജനെതിരെ ചുമത്തിയിട്ടുണ്ടെന്ന കാര്യമറിഞ്ഞു.അഞ്ച് വർഷം വരെ കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും കിട്ടാവുന്ന വകുപ്പാണത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 323, 324 വകുപ്പുകൾ കൂടി ചേർത്താണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളതെന്നും കേൾക്കുന്നു.

90 ദിവസങ്ങൾക്കകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക് ജാമ്യം കിട്ടാൻ സാധ്യതയുള്ളതിനാൽ, അത് ഒഴിവാക്കുന്നതിന് വേണ്ടി ഭാഗികമായ കുറ്റപത്രം മാത്രമാണ് ഇപ്പോൾ സമർപ്പിച്ചത്. കേസന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് പോക്സോ നിയമപ്രകാരമുള്ള വകുപ്പുകൾ കൂടി ചേർത്ത് അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണോദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടുണ്ട്.]

 

Show Full Article
TAGS:
News Summary - Deepa nishath on palathai rape case
Next Story