റിയാലിറ്റിയിൽ തൊട്ട് കൈ പൊള്ളുമ്പോൾ
text_fieldsദീപ ടീച്ചർ തൊട്ടതെല്ലാം പൊന്നല്ല, വിവാദമാകുകയാണ്. എസ്. കലേഷിെൻറ കവിത സ്വന്തംപേര ിൽ അധ്യാപക സംഘടനയുടെ പുസ്തകത്തിൽ അച്ചടിച്ച സംഭവത്തിൽ മാപ്പുപറഞ്ഞ് തടിയൂരി യ കോളജ് അധ്യാപികയാണവർ. ഇപ്പോൾ ആലത്തൂരെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെ ഒന്ന ് കൊട്ടി, തിരിച്ച് 100 കൊട്ട് കിട്ടിയതോടെ ദീപ ടീച്ചറെന്ന ദീപ നിശാന്ത് ഫേസ്ബുക്കില െ കമൻറ് ബോക്സങ്ങ് പൂട്ടി. ‘പൗര സംരക്ഷണത്തിനും നിയമനിർമാണത്തിനും സദാ ജാഗരൂകരാ കേണ്ട വ്യക്തികളെ തെരഞ്ഞെടുക്കുന്ന ജനാധിപത്യ പ്രക്രിയയാണ് നടക്കാൻപോകുന്നത്.
സ്ഥാനാർഥി എത്ര മനോഹരമായി പാടുന്നു, ഡാൻസ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത്. ഐഡിയ സ്റ്റാർ സിങ്ങർ തെരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തെരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യർഥന നടത്തുന്നവർ പുലർത്തണമെന്ന അപേക്ഷയുണ്ട്’ -ഇതായിരുന്നു ദീപയുടെ പോസ്റ്റ്. രമ്യ ജയിച്ചാൽ ലോക്സഭയിലെത്തുന്ന ആദ്യ ദലിത് എം.പിയാവുമെന്ന യൂത്ത് കോൺഗ്രസിെൻറ പേജിൽ വന്ന കാര്യം തെറ്റാണെന്നും ദീപ എഴുതി. പാട്ടും പ്രസംഗവും തെൻറ ആയുധമാണ്, ഇനിയും ചെയ്യുമെന്നും ആർക്കും തടയാനാകില്ലെന്നുമായിരുന്നു രമ്യയുടെ മറുപടി.
ഒരു സ്ഥാനാർഥി പാട്ടുപാടുന്നതോ കോമഡി പറയുന്നതോ എങ്ങെനയാണ് തെറ്റാകുന്നത് എന്ന മറുചോദ്യമെറിഞ്ഞാണ് എതിർപാർട്ടിക്കാരുടെ പൊങ്കാല. ഇടതുപക്ഷത്തെ ഇന്നസെൻറിെൻറ കോമഡി, ശ്രീമതി ടീച്ചർ നേരത്തേ നടത്തിയ ഡാൻസ് എന്നിവയെക്കുറിച്ച് ഒന്നും പറയാനില്ലേ എന്ന ചോദ്യങ്ങളും ഉയർന്നു. ജനപ്രാതിനിധ്യ നിയമമനുസരിച്ച് നടപടി സ്വീകരിക്കണെമന്ന പരാതിയുമായി അനിൽ അക്കര എം.എൽ.എ തെരഞ്ഞെടുപ്പു കമീഷന് പരാതി നൽകി.
എതിർ സ്ഥാനാർഥിക്ക് കൂടുതൽ വോട്ടുകിട്ടാനാണ് ദീപ ടീച്ചർ രമ്യയെ വ്യക്തിപരമായും ജാതീയമായും അവഹേളിച്ചെതന്നാണ് വടക്കാഞ്ചേരി എം.എൽ.എ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് നൽകിയ പരാതിയിൽ പറയുന്നത്. ‘സവർണ തമ്പുരാട്ടിയുടെ അയിത്തം വമിക്കുന്നതുകാണാം’ എന്നാണ് എം.എസ്.എഫ് ഹരിത മുൻ സംസ്ഥാന പ്രസിഡൻറ് ഹഫ്സമോൾ തിരിച്ചടിച്ചത്.
ആൾക്കൂട്ടത്തിനൊപ്പം വീണാ ജോർജും ശ്രീമതി ടീച്ചറും ഷാനിമോളും ഗോമതിയും രമ്യാ ഹരിദാസും ശോഭാ സുരേന്ദ്രനും അടക്കം എല്ലാവരും നൃത്തംചെയ്യേട്ട, അതിലെന്താണ് കുഴപ്പമെന്നായി എഴുത്തുകാരി ശാരദക്കുട്ടി. ഇതൊക്കെ കാഴ്ചപ്പാടിെൻറ പ്രശ്നമാണെന്ന് ശബരീനാഥൻ എം.എൽ.എയും ഇത്തവണത്തെ ഇന്ത്യൻ പാർലമെൻറിൽ കേരളത്തിൽനിന്ന് ഒരു ദലിത് യുവതി ഉണ്ടായിരിക്കുക തന്നെ ചെയ്യുെമന്ന് വി.ടി. ബലറാമും ഫേസ്ബുക്കിലെഴുതി.
തെൻറ കുടുംബാംഗമായ ദീപ ടീച്ചർ നേരത്തേ ഇങ്ങെനയായിരുന്നില്ല എന്ന അനിൽ അക്കരയുടെ പരാമർശത്തിന് തെൻറ കുടുംബത്തില്‍ പലരും കോണ്‍ഗ്രസില്‍ ഉണ്ടാകാെമന്നും തെൻറ രാഷ്ട്രീയം തീരുമാനിക്കുന്നത് കുടുംബമല്ലെന്നുമുള്ള മറുപടിയുമായി ദീപ തിരിച്ചുവന്നിട്ടുണ്ട്; യുദ്ധം അവസാനിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
