ദീപ നിശാന്തിനെതിരെ വധഭീഷണി: ബി.ജെ.പി ഐ.ടി സെൽ തലവൻ അറസ്റ്റിൽ
text_fieldsതൃശൂർ: അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അറസ്റ്റിൽ. തിരുവനന്തപുരം പാല്‍ക്കുളങ്ങര കോഴിയാട്ട് ഇന്ദു നിവാസില്‍ ബിജു നായരെയാണ് തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ദീപാ നിശാന്ത് എല്ലാ പരിധികളും ലംഘിക്കുകയാണെന്നും അവളുടെ രക്തം വേണമെന്നും പറഞ്ഞായിരുന്നു ബി.ജെ.പി സോഷ്യല്‍ മീഡിയയിലൂടെ കൊലവിളി നടത്തിയത്.
ബിജു നായരുടെ കുറിപ്പിൽ സഭ്യമല്ലാത്ത പദപ്രയോഗങ്ങളോടെ രമേശ് കുമാര്‍ നായര്‍ എന്നയാളും കമൻറ് ചെയ്തിരുന്നു. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നൽകിയ പരാതിയിലാണ് നടപടി. ദീപ നിശാന്തിെൻറ മൊബൈൽ നമ്പർ പ്രചരിപ്പിച്ചും ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞതിലും കഴിഞ്ഞ ദിവസം മൂന്ന് ബി.ജെ.പി പ്രവർത്തകരും അറസ്റ്റിലായിരുന്നു. വധഭീഷണി, ശല്യപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ബിജു നായര്‍ക്കെതിരെ കേസെടുത്തത്. അറസ്റ്റ് ചെയ്ത ബിജു നായരെ ജാമ്യത്തിൽ വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
