Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരമ്യ ഹരിദാസിൻെറ...

രമ്യ ഹരിദാസിൻെറ വേറിട്ട പ്രചാരണത്തെ വിമർശിച്ച്​ ദീപ നിശാന്ത്​

text_fields
bookmark_border
deepa-nad-ramya
cancel

കോഴിക്കോട്​: ആലത്തൂർ ലോക്​സഭ മണ്ഡലത്തിലെ യു.ഡി.എഫ്​ സ്ഥാനാർഥി രമ്യ ഹരിദാസിൻെറ വേറിട്ട തെരഞ്ഞെടുപ്പ്​ പ്ര ചാരണ പരിപാടികളെ വിമർശിച്ച്​ കവിയും അധ്യാപികയുമായ ദീപ നിശാന്തിൻെറ ഫേസ്​ബുക്ക്​ പോസ്​റ്റ്​.

പൗരസംരക്ഷണത് തിനും നിയമനിർമാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തെരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയിൽ സ്ഥാനാർഥി എത്ര മനോഹരമായി പാടുന്നുവെ​ന്നോ, ഡാൻസ് കളിക്കുന്നുവെന്നോ, ഏത് മതവിശ്വാസിയാണെന്നോ അല്ല വിഷയമാകേണ്ടതെന്ന്​ ദീപ ന ിശാന്ത്​ അഭിപ്രായപ്പെട്ടു. അമ്പലക്കമ്മിറ്റി തെരഞ്ഞെടുപ്പ​ല്ല നടക്കുന്ന​െതന്ന സാമാന്യബോധം വോട്ടഭ്യർഥന നടത്തുന്നവർ പുലർത്തണമെന്നും ദീപ നിശാന്ത്​ കുറിച്ചു.

രമ്യ ഹരിദാസ്​ ജയിച്ചാൽ പാർലമ​​​​െൻറിലെത്തുന്ന ആദ്യ ദലിത്​ എം.പിയാവുമെന്ന യൂത്ത്​ കോൺ​ഗ്രസിൻെറ പേജിൽ വന്ന ​കാര്യം തെറ്റാണെന്നും അവർ ചൂണ്ടിക്കാട്ടി. രമ്യ ഹരിദാസിനു വേണ്ടി അനിൽ അക്കര എം.എൽ.എ പോസ്​റ്റ്​ ചെയ്​ത ഫേസ്​ബുക്ക്​ പോസ്​റ്റും ദീപ നിശാന്ത്​ വിമർശനത്തിന്​ വിധേയമാക്കി.

എന്നാൽ പോസ്​റ്റ്​ വിവാദമാവുകയും കമൻറ്​ ബോക്​സിൽ പ്രതിഷേധം കനക്കുകയും ചെയ്​തതോടെ ദീപ നിശാന്ത്​ കമൻറ്​ ബോക്​സ്​ ഓഫാക്കി. നിരവധി പേരാണ്​ ദീപ നിശാന്തിൻെറ പോസ്​റ്റിനെതിരെ രംഗത്ത്​ വന്നിരിക്കുന്നത്​. കവിതാ മോഷണ വിവാദത്തിൻെറ പശ്ചാത്തലത്തിലും ദീപ നിശാന്തിനെതിരെ വൻ പ്രതിഷേധം കമൻറ്​ ബോക്​സിൽ ഉണ്ടായിരുന്നു.

രണ്ട്​ തവണ ആലത്തൂരിനെ പ്രതിനിധീകരിച്ച സി.പി.എം സ്ഥാനാർഥി പി.കെ. ബിജു മൂന്നാം തവണയും അനായാസമായി വിജയിക്കുമെന്ന്​ കരുതിയിടത്താണ്​​​ രമ്യ ഹരിദാസിൻെറ സ്ഥാനാർഥിത്വം ഇപ്പോൾ സി.പി.എം നേതൃത്വത്തിന്​ വെല്ലുവിളി ഉയർത്തിയിരിക്കുന്നത്​​​. രാഹുൽ ഗാന്ധിയുടെ യൂത്ത്​ ബ്രിഗേഡി​ലെ അംഗം കൂടിയായ രമ്യ യു.ഡി.എഫ്​ സ്ഥാനാർഥിയായി എത്തിയതോടെ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ്​ പ്രചാരണം ചൂട്​ പിടിച്ചിരിക്കുകയാണ്​.

സാമൂഹ്യ മാധ്യമങ്ങളിലടക്കം ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്​ രമ്യ ഹരിദാസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsudf candidatemalayalam newsdeepa nishanthRamaya haridasAlathur
News Summary - deepa nishanth criticised Ramya haridas' election campign -kerala news
Next Story