Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആഴക്കടൽ ഗവേഷണത്തിന്...

ആഴക്കടൽ ഗവേഷണത്തിന് സി.എം.എഫ്.ആർ.ഐ

text_fields
bookmark_border
ആഴക്കടൽ ഗവേഷണത്തിന് സി.എം.എഫ്.ആർ.ഐ
cancel

കൊ​ച്ചി: അ​റ​ബി​ക്ക​ട​ലി​ന്റെ അ​ടി​ത്ത​ട്ടി​ൽ ഉ​യ​ർ​ന്ന് നി​ൽ​ക്കു​ന്ന മ​ല​ക​ളോ​ട് (സീ​മൗ​ണ്ട്) ചേ​ർ​ന്ന് കാ​ണ​പ്പെ​ടു​ന്ന കൂ​ന്ത​ൾ, ക​ണ​വ, നീ​രാ​ളി വ​ർ​ഗ​യി​ന​ങ്ങ​ളു​ടെ ല​ഭ്യ​ത​യും ജൈ​വ​വൈ​വി​ധ്യ​വും പ​ഠ​ന​വി​ധേ​യ​മാ​ക്കു​ന്ന ആ​ഴ​ക്ക​ട​ൽ ഗ​വേ​ഷ​ണ​ത്തി​ന് കേ​ന്ദ്ര സ​മു​ദ്ര മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​നം (സി.​എം.​എ​ഫ്.​ആ​ർ.​ഐ) തു​ട​ക്ക​മി​ട്ടു. കേ​ന്ദ്ര ഭൗ​മ​ശാ​സ്ത്ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ധ​ന​സ​ഹാ​യ​ത്തോ​ടെ ര​ണ്ട് വ​ർ​ഷം നീ​ളു​ന്ന​താ​ണ് 4.986 കോ​ടി രൂ​പ​യു​ടെ ഗ​വേ​ഷ​ണ പ​ദ്ധ​തി.

സീ​മൗ​ണ്ട് കേ​ന്ദ്രീ​ക​രി​ച്ച് വ​സി​ക്കു​ന്ന കൂ​ന്ത​ൾ, ക​ണ​വ, നീ​രാ​ളി തു​ട​ങ്ങി​യ​വ​യു​ടെ വൈ​വി​ധ്യം, പ​രി​സ്ഥി​തി, ല​ഭ്യ​ത, ജീ​വി​ത രീ​തി​ക​ൾ എ​ന്നി​വ പ​ഠ​നം ന​ട​ത്തും. ഈ ​മ​ത്സ്യ​യി​ന​ങ്ങ​ളെ തി​രി​ച്ച​റി​യാ​ൻ നി​ർ​മി​ത ബു​ദ്ധി അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കും. കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ഡീ​പ് ഓ​ഷ്യ​ൻ മി​ഷ​ന്റെ വെ​ർ​ട്ടി​ക്ക​ൽ-3 പ്ര​കാ​രം സൂ​ര​ത്ത്ക​ൽ നാ​ഷ​നൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട പ​ര്യ​വേ​ക്ഷ​ണം ര​ണ്ട് ഗ​വേ​ഷ​ണ സം​ഘ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു. സി.​എം.​എ​ഫ്.​ആ​ർ.​ഐ​യു​ടെ ഗ​വേ​ഷ​ണ യാ​ന​ത്തിൽ സീ​നി​യ​ർ സ​യ​ന്റി​സ്റ്റ് ഡോ. ​ദി​വ്യ വി​ശ്വം​ഭ​ര​ന്റെ​യും സ​യ​ന്റി​സ്റ്റ് എം. ​ക​വി​ത​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ​ർ​വേ ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KochisearesearchcmfriKerala
News Summary - CMFRI for deep sea research
Next Story