Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആഴക്കടൽ മത്സ്യബന്ധനം: മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നു, ജുഡീഷ്യൽ അന്വേഷണം വേണം -രമേശ്​ ചെന്നിത്തല
cancel
Homechevron_rightNewschevron_rightKeralachevron_rightആഴക്കടൽ മത്സ്യബന്ധനം:...

ആഴക്കടൽ മത്സ്യബന്ധനം: മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നു, ജുഡീഷ്യൽ അന്വേഷണം വേണം -രമേശ്​ ചെന്നിത്തല

text_fields
bookmark_border

തിരുവനന്തപുരം: അമേരിക്കൻ കമ്പനിയായ ഇ.എം.സി.സിക്ക്​ ആഴക്കടൽ മത്സ്യബന്ധനത്തിന്​ അനുമതി നൽകിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന്​ പ്രതിപക്ഷ നേതാവ്​ ​രമേശ്​ ചെന്നിത്തല ആവശ്യപ്പെട്ടു. 'കേരളത്തിന്‍റെ ആഴക്കടൽ മത്സ്യസമ്പത്ത്​ കൊള്ളയടിക്കാനുള്ള പദ്ധതിയുടെ ഒരു ഭാഗം മാത്രമാണ് ഇപ്പോൾ​ റദ്ദ്​ ചെയ്​തിട്ടുള്ളത്​. 400 ട്രോളറുകളും അഞ്ച്​ മദർ ഷിപ്പുകളും ഏഴ്​ ഫിഷറീസ്​ ഹബ്ബുകൾ നിർമിക്കാനുള്ള ഉപധാരണാപത്രം മാത്രമാണ്​ റദ്ദാക്കിയത്​. എന്നാൽ, കഴിഞ്ഞ ഫെബ്രുവരിയിൽ​ ഒപ്പിട്ട 5000 കോടിയുടെ ധാരണാപത്രം നിലനിൽക്കുകയാണ്​. ആ ധാരണാപത്രം റദ്ദാക്കിയിട്ടില്ല. കൂടാതെ ഇ.എം.സി.സിക്ക് പള്ളിപ്പുറത്ത്​ നൽകിയ​ നാലേക്കർ സ്​ഥലവും തിരികെ വാങ്ങിയിട്ടില്ല.

ഈ കൊള്ളക്ക്​​ വഴിതുറന്ന 2018ലെ മത്സ്യനയത്തിൽ തിരുത്തലുകൾ വരുത്തുന്നതിനെ സംബന്ധിച്ച നടപടിയും സർക്കാറിന്‍റെ ഭാഗത്തുനിന്ന്​ ഉണ്ടായിട്ടില്ല. കേരളത്തിന്‍റെ മത്സ്യസമ്പത്ത്​ കൊള്ളയടിക്കാൻ 2018 മുതൽ ആസൂത്രിതമായ ഗൂഢാലോചനയാണ്​ നടന്നത്​. രണ്ട്​ തവണ മുഖ്യമന്ത്രിയും ഈ ചർച്ചകളിൽ പ​ങ്കെടുത്തു.

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ്​ വിശദരേഖ സമർപ്പിച്ചതെന്ന്​ കമ്പനി തന്നെ പറയുന്നു. എന്നിട്ടും മുഖ്യമന്ത്രി ഇക്കാര്യം മറച്ചുവെച്ചു. ഇ.എം.സി.സി അധികൃതർ എന്നവകാശപ്പെടുന്ന രണ്ടുപേർ 2021 ഫെബ്രുവരി 11ന് വ്യവസായ മന്ത്രിയുടെ​ ഓഫിസിലെത്തി ഗവേഷണത്തിന്​ അനുമതി വേണമെന്ന്​ പറഞ്ഞ്​ അപേക്ഷ നൽകുയായിരുന്നു എന്നാണ്​ മുഖ്യമന്ത്രി പറഞ്ഞത്​.

ഇത്​ പച്ചക്കള്ളമാണ്​. മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്​. ഫിഷറീസ്​ മന്ത്രി ദിവസവും കള്ളങ്ങൾ മാറ്റി മാറ്റി പറയുന്നു​.കേരളത്തിലെ മത്സ്യ​ത്തൊഴിലാളികളെ ചതിച്ച മന്ത്രിയാണ്​ മേഴ്​സിക്കുട്ടിയമ്മ. എല്ലാ കരാറുകളും റദ്ദാക്കി സർക്കാർ ജനങ്ങളോട്​ മാപ്പ്​ പറയണം. കേരളത്തിലെ മത്സ്യത്തൊഴിലാളികൾ മീൻപിടിച്ച്​ ഇ.എം.സി.സിക്ക്​ നൽകണമെന്നാണ്​ പദ്ധതിയിൽ പറയുന്നത്​. ഇതിനാണ്​ സർക്കാർ ഒത്താശനൽകുന്നത്​.

ഇ.എം.സി.സി മാത്രമല്ല, ലോകത്തെ മറ്റു വൻകിട കുത്തക കമ്പനികൾ കൂടി ഇതിന്​ പിറകിലുണ്ട്​. പള്ളിപ്പുറം പ്ലാൻറിൽ സംസ്​കരിക്കുന്ന മത്സ്യം വൻകിട ഓ​ൺലൈൻ ഭക്ഷ്യവിതരണ കമ്പനികളുടെ കോൾഡ്​ സ്​റ്റോറേജിലേക്ക്​ കൊണ്ടുപോകാനാണ്​ ധാരണ.​

പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികളെ അണിനിരത്തി യു.ഡി.എഫ്​ സമരവുമായി മുന്നോട്ടുപോകും. പദ്ധതിയെ സംബന്ധിച്ച്​ ഇപ്പോൾ പ്രഖ്യാപിച്ച അന്വേഷണം ഒട്ടും തൃപ്​തികരമല്ല. അഡീഷനൽ ചീഫ്​ സെക്രട്ടറി ടി.കെ. ജോസിന്‍റെ അന്വേഷണം യാതൊരുവിധ പ്രയോജനവും ചെയ്യില്ല. മുഖ്യമന്ത്രിയു​ം രണ്ട്​ മന്ത്രിമാരും ഉൾപ്പെ​ട്ടെ പ്രമാദമായ കേസിൽ സത്യം പൂർണമായും പുറത്തുവരാൻ ജുഡീഷ്യൽ അന്വേഷണം വേണം. അതിന്​ മുമ്പായി ഇ.എം.സി.സിയുമായി ബന്ധപ്പെട്ട എല്ലാ കരാറുകളും റദ്ദാക്കണം. ഭൂമി തിരിച്ചെടുത്ത്​ എല്ലാ ഇടപെടുകളും നിർത്തിവെക്കണം.

മത്സ്യത്തൊഴിലാളി സംഘടനകൾ ഫെബ്രുവരി 27ന്​ പ്രഖ്യാപിച്ച ഹർത്താലിന്​ യു.ഡി.എഫ്​ എല്ലാ പിന്തുണയും നൽകും. പദ്ധതിക്കെതിരെ പ്രചാരണ ജാഥകളും നടത്തും' -രമേശ്​ ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh Chennithalaemcc
News Summary - Deep sea fishing: Chief Minister tells lies, judicial inquiry needed - Ramesh Chennithala
Next Story