കൊലപാതക രാഷ്ട്രീയത്തിെനതിരെ വി.എസ് ശബ്ദമുയർത്തണം -യൂത്ത് കോൺഗ്രസ്
text_fieldsതിരുവനന്തപുരം: സി.പി.എം തുടരുന്ന കൊലപാതക രാഷ്ട്രീയത്തിനെതിരെ പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിൽ ശബ്ദമുയർത്താൻ തയാറാകണമെന്നാവശ്യെപ്പട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് വി.എസ്. അച്യുതാനന്ദന് തുറന്ന കത്തയച്ചു. ആവശ്യം അംഗീകരിക്കാൻ പാർട്ടി നേതൃത്വം തയാറാകുന്നിെല്ലങ്കിൽ ആലപ്പുഴ സമ്മേളനത്തിലേതുപോലെ ഇത്തവണയും സമ്മേളനം ബഹിഷ്കരിക്കാൻ തയാറാകണമെന്നും കത്തിൽ അദ്ദേഹം വി.എസിനോട് ആവശ്യപ്പെട്ടു.
കണ്ണൂർ എടയന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിെന സി.പി.എം പ്രവർത്തകർ കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് തുറന്ന കത്ത്. ആർ.എം.പി നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് സമാനമാണ് ഷുഹൈബിെൻറ കൊലപാതകം. ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതികൾ ജയിലിലായിട്ടും സി.പി.എം ഒരുപാഠവും പഠിച്ചിട്ടിെല്ലന്നതിന് തെളിവാണ് ഷുഹൈബിെൻറ കൊലപാതകം.
ശുഹൈബിെൻറ കൊലപാതകത്തിലെ എതിർപ്പ് വെറുമൊരു പ്രതിഷേധത്തിൽ മാത്രം ഒതുക്കിനിർത്തരുത്. സി.പി.എമ്മിെൻറ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ നേതൃത്വത്തിനുമേൽ സമ്മർദം ചെലുത്താൻ പാർട്ടിയുടെ ഏറ്റവും മുതിർന്ന നേതാവെന്ന നിലയിൽ വി.എസിന് ബാധ്യതയുണ്ടെന്നും കത്തിൽ ഒാർമിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
