Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅടച്ചിട്ട...

അടച്ചിട്ട മുറിക്കുള്ളിൽ നിന്നും ജീർണിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തി

text_fields
bookmark_border
Crime
cancel

പെരുമ്പാവൂർ: പെരുമ്പാവൂരിൽ അടച്ചിട്ട മുറിക്കുള്ളിൽ നിന്നും ജീർണിച്ച മൃതശരീരം കണ്ടെത്തി. എം.സി റോഡിൽ സിഗ്നൽ ജങ്ഷന് സമീപത്തുള്ള പഴയ കെട്ടിടത്തില‍െ മുറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. വർഷങ്ങളായി മുറി അടഞ്ഞുകിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രദേശത്ത് നിന്നും ദുർ​ഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പ്രദേശവാസികൾ ന​ഗരസഭയിൽ വിവരമറിയിക്കുകയായിരുന്നു. കാനയിൽ‍ നിന്നാണെന്നായിരുന്നു സംശയമെങ്കിലും പിന്നീട് ദുർ​ഗന്ധം വമിക്കുന്നത് മുറിയിൽ നിന്നാണെന്ന് കണ്ടെത്തുകയായിരുന്നു.

തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ദുർഗന്ധം മുറിയിൽ നിന്നാണെന്ന് അറിഞ്ഞത്. പിന്നാലെ പൊലീസിൽ വിവിരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മൃതദേഹം മാറ്റുകയായിരുന്നു.

ഇതിനിടെ സുഹൃത്തിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി രണ്ട് അന്തർസംസ്ഥാന തൊഴിലാളികൾ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയ സംഭവവുമായി പരാതിക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:perumbavoorbody found
News Summary - Decomposed body from closed room in Perumbavoor
Next Story