Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗവർണറുടെ ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്താൻ തീരുമാനം, പുതിയ തസ്തിക സൃഷ്ടിക്കും

text_fields
bookmark_border
arif mohammed khan
cancel

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ യോഗ തീരുമാനം. നിലവിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന പി. ദിലീപ് കുമാറിനെ ​ഗവർണറുടെ ശിപാർശ പ്രകാരമാണ് സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇതിനായി കേരള രാജ്ഭവനിലെ ഗവർണറുടെ സെക്രട്ടറിയേറ്റിൽ ഫോട്ടോഗ്രാഫറുടെ തസ്തിക സൃഷ്ടിക്കും.

27,800-59,400 രൂപയാണ് ഫോട്ടോഗ്രാഫർ തസ്തികയിലെ ശമ്പള സ്കെയിൽ. ഇതിനോടൊപ്പം ഏഴ് ശതമാനം ഡി.എയും 10 ശതമാനം എച്ച്.ആർ.എയും ചേരുമ്പോൾ പ്രതിമാസം 32,526 രൂപ ശമ്പളം ലഭിക്കും.

ഗവർണറുടെ ഓഫീസിൽ എത്തുന്ന അതിഥികളുടെയും ഗവർണർ പങ്കെടുക്കുന്ന ചടങ്ങുകളുടെയും ചിത്രം രാജ് ഭവന് വേണ്ടി പകർത്തുകയാണ് ഫോട്ടോഗ്രാഫറുടെ ജോലി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Decision to stabilize the Kerala governor's photographer
Next Story